Authored by: അശ്വിനി പി|Samayam Malayalam•2 Oct 2025, 7:03 am
താൻ ഇമോഷണലി വളരെ ഡൗൺ ആയ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്നുപറഞ്ഞകൊണ്ട് നസ്റിയ പങ്കുവച്ച പോസ്റ്റ് വലിയ വൈറലായിരുന്നു. അതിന് ശേഷം നടി സോഷ്യൽ മീഡിയയിലും അത്ര സജീവമായിരുന്നില്ല
നസ്റിയ പങ്കുവച്ച പോസ്റ്റ്പെട്ടന്ന് നസ്റിയ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിൽക്കുകയും, പിന്നാലെ അതിന്റെ കാരണം വ്യക്തമാക്കി ഒരു പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തത് ആരാധകരെയും വിഷമിപ്പിച്ച ഒരു വാർത്തയായിരുന്നു. മാനസികമായി പല ബുദ്ധിമുട്ടുകളും നേരിടുന്നതിനാൽ, ഇമോഷണലി ഡൗൺ ആയതുകൊണ്ടാണ് താൻ സോഷ്യൽ മീഡിയയിൽ നിന്നും മാറി നിന്നത്, ഇപ്പോൾ പഴയ അവസ്ഥയിലേക്ക് തിരിച്ചു വന്നുകൊണ്ടിരിയ്ക്കുകയാണ്. ആ അവസ്ഥയിൽ തന്റെ മുപ്പതാം ജന്മദിനാഘോഷം പോലും മിസ്സായി എന്നൊക്കെ പറഞ്ഞായിരുന്നു മാസങ്ങൾക്ക് മുൻപേയുള്ള നസ്റിയയുടെ പോസ്റ്റ്.
Also Read: ആ പ്രണയം തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ, ജീവിതത്തിലെ ഇപ്പോഴത്തെ സന്തോഷം ഇതാണ്, മതിവരാത്ത പ്രണയം!അതിന് ശേഷം ഒറിയോയ്ക്കൊപ്പമുള്ള ഒരു ഓണം സെലിബ്രേഷൻ ഫോട്ടോയും, ദിവസങ്ങൾക്ക് മുൻപ് ഏതാനും കാഷ്വൽ ചിത്രങ്ങളും മാത്രമാണ് നസ്റിയയുടെ ഇൻസ്റ്റഗ്രാമിൽ വന്നത്. ഇമോഷണലി താൻ ഡൗൺ ആണ് എന്ന് നസ്റിയ പറഞ്ഞതിന് പിന്നാലെ, ഫഹദുമായി വേർപിരിയുകയാണോ എന്ന തരത്തിൽ പോലും ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഒന്നിനോടും നസ്റിയ പ്രതികരിച്ചില്ല. ഇടയ്ക്ക് ചില ഇൻസ്റ്റഗ്രാം സ്റ്റോറികൾ എല്ലാം പങ്കുവച്ച്, സജീവമാവാൻ ഒരുങ്ങികയായിരുന്നു നച്ചു എന്ന നസ്റിയ
ഇപ്പോഴിതാ എല്ലാ ഗോസിപ്പുകൾക്കും അവസാനമിട്ട്, താൻ പൂർണമായും മാനസികാരോഗ്യം വീണ്ടെടുത്തിരിയ്ക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു ഫോട്ടോയുമായി എതതിയിരിക്കുകയാണ് നസ്റിയ. ചിത്രത്തിൽ നസ്റിയയെ ചേർത്തു പിടിച്ച ഫഹദ് ഫാസിലിനെയും കാണാം. പ്രത്യേകിച്ച് ക്യാപ്ഷൻ ഒന്നുമില്ലാതെയാണ് പോസ്റ്റ്. പക്ഷേ ഇരുവരും ഇപ്പോൾ ടർക്കിഷിലെ കെംപിൻസ്കി സിരാഗൻ കൊട്ടാരത്തിലാണ് ഉള്ളത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
India vs West Indies: അഹമ്മദാബാദ് ടെസ്റ്റ്; ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് പരിക്ക്
മാസങ്ങൾക്ക് ശേഷം നസ്റിയയുടെ പേജിൽ പ്രത്യക്ഷപ്പെട്ട ഹാപ്പി ഫേസുള്ള ഫോട്ടോ ആരാധകർ എറ്റെടുത്തു കഴിഞ്ഞു. സ്നേഹം അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. സിനിമകളിൽ ഇപ്പോൾ വളരെ സെലക്ടീവായ നസ്റിയ ഏറ്റവും ഒടുവിൽ ചെയ്തത് 2014 ൽ പുറത്തിറങ്ങിയ സൂക്ഷ്മദർശിനി എന്ന ചിത്രമാണ്. മികച്ച സ്വീകരണവും വിജയവും സിനിമയ്ക്ക് കിട്ടിയിരുന്നു

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·