ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചതിന് പിന്നാലെ സിയോൺ ഫോസ്റ്റും ജെസി നെൽസണും വിവാഹിതരാകുന്നു, പ്രപ്പോസൽ ഫോട്ടോകൾ പുറത്തുവിട്ട് ​ഗായകർ

3 months ago 5

Authored by: അശ്വിനി പി|Samayam Malayalam27 Sept 2025, 8:20 pm

പല ബ്രേക്കപ് ​ഗോസിപ്പുകൾക്കുമൊടുവിൽ സിയോൺ ഫോസ്റ്റും ജെസി നെൽസണും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനത്തിന് ശേഷം ഞങ്ങൾക്കിടയിലെ സ്നേഹം കൂടുതൽ ശക്തമായി എന്ന് ഇരുവരും നേരത്തെ പറഞ്ഞിരുന്നു

Jesy Nelsonസിയോൺ ഫോസ്റ്റും ജെസി നെൽസണും
മുൻ ലിറ്റിൽ മിക്സ് താരം ജെസി നെൽസണും ഗായരൻ സിയോൺ ഫോസ്റ്റും വർഷങ്ങളായി പ്രണയത്തിലാണ്. മാസങ്ങൾക്ക് മുൻപാണ് ഇരുവർക്കും ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. പിന്നാലെ ഇതാ വിവാഹ വാർത്ത പുറത്തുവിട്ട് താരങ്ങൾ. ഏറ്റവും റൊമാന്റിക് ആയ വിവാഹ അഭ്യർത്ഥന ലഭിച്ചതിനെ കുറിച്ച് ജെസി നെൽസൺ തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.

ആ മനോഹരമായ മാന്ത്രിക നിമിഷത്തിലെ രണ്ട് ചിത്രങ്ങൾ പങ്കുവച്ചു, അതിലൊന്നിൽ ജെസിയുടെ വിരുലുകളിൽ സിയോൺ അണിയിച്ച വജ്രമോതിരം കാണാം, പ്രണയിനിയെ ചേർത്തു പിടിച്ച് സിയോൺ ചുംബിയ്ക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലം കടൽത്തീരമാണ്. എന്റെ ബെസ്റ്റ് ഫ്രണ്ടുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു എന്നാണ് ജെസി നെൽസൺ ഫോട്ടോകൾക്കൊപ്പം കുറിച്ചത്.

Also Read: ഇനി ഞാൻ എന്റെ പിള്ളാരോടൊന്ന് സംസാരിക്കട്ടെ എന്ന് ലാലേട്ടൻ, ഇതിൽപ്പരം എന്തു വേണം ഇവർക്ക്; ആ ചിരിയിൽ വീണു പോകുന്നു

9.7 മില്യണോളം വരുന്ന തന്റെ ആരാധകരുമായി പങ്കുവച്ച വാർത്ത ഇതിനോടകം ഗ്ലോബൽ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആശംസകളാണ് ഇരുവർക്കും വന്നുകൊണ്ടിരിയ്ക്കുന്നത്. 2022 മുതൽ തുടങ്ങിയ പ്രണയ ബന്ധമാണ് ഇരുവരുടെയും. അതിനിടയിൽ പലതവണ വേർപിരിയൽ ഗോസിപ്പുകൾ വന്നിരുന്നു.

Also Read: നാണമുണ്ടോ ബിഗ് ബോസേ, ലേശം ഉളുപ്പ്! സ്ത്രീ മത്സരാർത്ഥികളുടെ സ്വകാര്യ ജീവിതം ടിആർപി ആക്കുന്നതിനെതിരെ സോഷ്യൽ മീഡിയ

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ജെസി നെൽസണിനും സിയോൺ ഫോസ്റ്ററിനും ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. കുറച്ച് കോംപ്ലിക്കേഷൻസ് അനുഭവിച്ചുവെങ്കിലും ആരോഗ്യത്തോടെ മക്കൾ എത്തി എന്ന സന്തോഷവാർത്തയും ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്. "ആരോഗ്യത്തോടെയും പോരാട്ട വീര്യത്തോടെയും അവരെ ഞങ്ങൾക്ക് ലഭിച്ചതിൽ ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണ്! ഞങ്ങൾ ഒരിക്കലും ഇത്രയധികം സ്നേഹം അനുഭവിച്ചിട്ടില്ല."- എന്നാണ് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചു എന്ന് പറഞ്ഞ് പങ്കുവച്ച പോസ്റ്റിൽ പറഞ്ഞത്.

യുഎസ് ഡ്രൈവിങ് ലൈസൻസ്: കർശന നിയന്ത്രണങ്ങളുമായി അധികൃതർ, ഇന്ത്യക്കാർ ശ്രദ്ധിക്കുക


ഇതിപ്പോൾ ബോളിവുഡിൽ വിവാഹങ്ങളുടെ സീസൺ ആണെന്ന് തോന്നുന്നു. അടുത്തിടെയാണ് ടെയിലർ സ്വിഫ്റ്റും ട്രാവിസ് കെൽസിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ബെന്നി ബ്ലാങ്കോയും സെലീന ഗോമസും തമ്മിലുള്ള വിവാഹം ഇന്ന് സെപ്റ്റംബർ 27 ന് നടക്കുന്നു എന്നാണ് വാർത്തകൾ. സ്പൈഡർമാൻ താരം ടോം ഹോളണ്ടിന്റെ വിവാഹ വാർത്തയും അടുത്തിടെ വൈറലായിരുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article