21 March 2025, 10:01 AM IST

ഗൗരി സ്പ്രാറ്റ്, ആമിർഖാനും നിഖാത് ഹെഡ്‌ഗെയും | X.com
അടുത്തിടെയാണ് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ തന്റെ പുതിയ ജീവിത പങ്കാളിയെ ലോകത്തിന് പരിചയപ്പെടുത്തിയത്. തന്റെ 60-ാം പിറന്നാളിന് മുന്നോടിയായി ബെംഗളൂരു സ്വദേശി ഗൗരി സ്പ്രാറ്റുമായുള്ള പ്രണയം ആമിര്‍ഖാന്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. 25 വര്‍ഷമായി തങ്ങള്‍ക്ക് പരസ്പരം അറിയാമെങ്കിലും കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെയാണ് പ്രണയത്തിലായതെന്നും ആമിര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആമിറിന്റെ സഹോദരി നിഖാത് ഹെഗ്ഡെ.
ആമിറിന്റെയും ഗൗരിയുടെയും ബന്ധത്തില്‍ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ട്. ഗൗരി മികച്ച വ്യക്തിയാണ്. ഇരുവരും ഒരുമിച്ച് സന്തോഷത്തോടെ കഴിയുകയാണ് വേണ്ടത്. - നിഖാത് ടൈംസ് അപ്ലോഡ് ട്രെന്‍ഡ്‌സിനോട് പറഞ്ഞു. മുംബൈയില്‍ മലയാള ചിത്രം എമ്പുരാന്റെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ആമിറിന്റെ സഹോദരി ഇത്തരത്തില്‍ പ്രതികരിച്ചത്. നിഖാത് എമ്പുരാനിൽ വേഷമിടുന്നുണ്ട്. നിഖാത് അവതരിപ്പിക്കുന്ന സുഭദ്ര ബെൻ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ ടീസർ നേരത്തേ പുറത്തുവന്നിരുന്നു.
25 വര്‍ഷം മുമ്പാണ് ഗൗരിയെ ആദ്യമായി കണ്ടുമുട്ടിയതെന്നും രണ്ടുവര്‍ഷം മുമ്പ് മാത്രമാണ് തങ്ങള്‍ക്ക് വീണ്ടും ഒരുമിക്കാനായതെന്നും നേരത്തേ
ആമിർ ഖാൻ വ്യക്തമാക്കിയിരുന്നു. 'ശാന്തമായി കഴിയുന്ന, എനിക്ക് സമാധാനം നല്‍കുന്ന ഒരാളെ ഞാന്‍ തിരയുകയായിരുന്നു. അവള്‍ അവിടെ ഉണ്ടായിരുന്നു,' എന്നാണ് ഗൗരിയുമായി ഒന്നിച്ചതിനെക്കുറിച്ച് ആമിര്‍ പറഞ്ഞത്. ഗൗരിക്ക് തന്നോട് പ്രണയം തോന്നാന്‍ കാരണവും ആമിര്‍ വെളിപ്പെടുത്തുകയുണ്ടായി. 'അനുകമ്പയുള്ള, മാന്യനായ, കരുതലുള്ള ഒരാളെയാണ് താന്‍ ആഗ്രഹിച്ചതെന്നാണ് അവര്‍ പറഞ്ഞത്. എന്നിട്ട് നീ എന്നെയാണോ കണ്ടെത്തിയത് എന്നാണ് ഞാന്‍ ഗൗരിയോട് തിരിച്ചുചോദിച്ചത്,'- ആമിര്‍ പറഞ്ഞു.
കഴിഞ്ഞദിവസം ഗൗരി സ്പ്രാറ്റിനൊപ്പമുള്ള ആമിര്‍ ഖാന്‍റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഗൗരിയുമായുള്ള പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ഇരുവരും മുംബൈ നഗരത്തില്‍ ഒരുമിച്ച് പുറത്തിറങ്ങിയതിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.
Content Highlights: Aamir Khans sister Nikhat Hegde says household is blessed with Gauri Spratt
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·