'ഇറങ്ങി വാ പോലീസേ...'; ത്രില്ലടിപ്പിച്ച് 'നരിവേട്ട', ട്രെയ്ലര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കി

8 months ago 8

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത 'നരിവേട്ട' സിനിമയുടെ ഒഫീഷ്യല്‍ ട്രെയ്ലര്‍ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്‌പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകരില്‍ ആകാംഷ നിറച്ചാണ് ട്രെയ്ലര്‍ അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഏറെ ത്രില്ലടിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ കഥയാണ് ചിത്രമെന്നാണ് ട്രെയ്ലര്‍ തരുന്ന സൂചന.

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും ചില പോലീസ് കേസുകളുമായുള്ള ഏതാനും സാമ്യതകളും സിനിമയ്ക്കുണ്ടെന്നാണ് സൂചന. സംവിധായകന്‍ അനുരാജ് മനോഹറിന്റെ മുന്‍ സിനിമയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും 'നരിവേട്ട' എന്ന് ട്രെയ്ലറില്‍ നിന്ന് വ്യക്തമാണ്.

താരങ്ങളുടെ പ്രകടനം, ഛായാഗ്രഹണം, എഡിറ്റിങ്, സംഗീതം തുടങ്ങിയ ഘടങ്ങളിലും ട്രെയ്ലര്‍ മികച്ചു നില്‍ക്കുന്നുണ്ട്. ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെയുള്ള കഥാഗതിയാണ് സിനിമയുടേതെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ടൊവിനോ തോമസ് വര്‍ഗീസ് പീറ്റര്‍ എന്ന പോലീസ് കോണ്‍സ്റ്റബിളിനെ അവതരിപ്പിക്കുമ്പോള്‍, സുരാജ് ഹെഡ് കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരന്‍, ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. പൂര്‍ണമായും പോലീസ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വലിയൊരു ദൗത്യത്തില്‍ പങ്കെടുക്കേണ്ടി വരുന്നതാണ് ഈ കഥാപാത്രങ്ങള്‍. മേയ് 16-ന് 'നരിവേട്ട' പ്രദര്‍ശനത്തിനെത്തും.

ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് 'നരിവേട്ട' നിര്‍മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ടൊവിനോ തോമസിന് പുറമെ തമിഴ് സിനിമ നടനും സംവിധായകനുമായ ചേരന്‍ ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമയാണ് 'നരിവേട്ട'. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാര്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിലെ 'മിന്നല്‍വള...' എന്ന ഗാനമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും ട്രെന്‍ഡിംഗ് വ്യൂവില്‍ മുന്‍പിട്ട് നില്‍ക്കുന്നതും. ചിത്രത്തിന്റെ പോസ്റ്ററും പേരും പോലത്ര പരുക്കമല്ല ചിത്രത്തിലെ ഗാനമെന്നാണ് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റെ പോസ്റ്ററില്‍ കാണുന്ന റഫ് ആന്‍ഡ് ടഫ് ലുക്കുള്ള പോലീസ് കോണ്‍സ്റ്റബിള്‍ വര്‍ഗീസ് പീറ്റര്‍ എന്ന ടോവിനോ കഥാപാത്രത്തേയേയല്ല ഗാനരംഗത്തില്‍ കാണാന്‍ കഴിയുന്നതെന്നാണ് കൗതുകകരവും. റൊമാന്റിക് പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനരംഗത്തില്‍ നാടന്‍ ലുക്കിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. നാട്ടിന്‍പുറ കാഴ്ചകളും പ്രണയവും നിറയുന്ന ഗാനം 40 ലക്ഷം പേരാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. റൊമാന്റിക് പശ്ചാത്തലത്തിലാണ് ഗാനരംഗങ്ങളെങ്കിലും ചിത്രത്തിന്റെ പേരും പോസ്റ്ററുകളുമൊക്കെ സൂചിപ്പിക്കുന്നത് ഇതൊരു പൊളിറ്റിക്കല്‍ ക്രൈം ത്രില്ലര്‍ മൂവിയാണെന്നാണ്.

ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. സൂപ്പര്‍ ഹിറ്റ് ട്രെന്‍ഡ് സെറ്ററുകള്‍ ഒരുക്കിയ ജേക്‌സ് ബിജോയ് ആണ് നരിവേട്ടയുടെ സംഗീത സംവിധായകന്‍. അനുരാജ് മനോഹറിന്റെ തന്നെ ഇഷ്‌ക്ക് സിനിമയിലെ 'പറയുവാന്‍...' എന്ന ഗാനമായിരുന്നു ഇരുവരുടെയും കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാനത്തെ ഗാനം. വമ്പന്‍ പ്രേക്ഷക സ്വീകാര്യത നേടിയ ആ ഗാനത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നരിവേട്ട. റൊമാന്റിക് പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത് ടൊവിനോ തോമസും പ്രിയംവദ കൃഷ്ണനുമാണ്. സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എന്‍.എം. ബാദുഷ, ഛായാഗ്രഹണം: വിജയ്, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്: ബാവ, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: അമല്‍ സി. ചന്ദ്രന്‍, പ്രൊജക്റ്റ് ഡിസൈനര്‍: ഷെമിമോള്‍ ബഷീര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: എം. ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സക്കീര്‍ ഹുസൈന്‍, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: രതീഷ് കുമാര്‍ രാജന്‍, സൗണ്ട് മിക്‌സ്: വിഷ്ണു പി.സി, സ്റ്റില്‍സ്: ഷൈന്‍ സബൂറ, ശ്രീരാജ് കൃഷ്ണന്‍, ഡിസൈന്‍സ്: യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്‌സ്: സോണി മ്യൂസിക് സൗത്ത്.

Content Highlights: Anuraj Manohar- Tovino Thomas movie Narivetta trailer retired now

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article