17 April 2025, 01:08 PM IST
.jpg?%24p=9180d13&f=16x10&w=852&q=0.8)
ഷൈൻ ടോം ചാക്കോ/ ഷൈനിന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറി | Photo: instagram/ radiance tom chacko
സിനിമ സെറ്റില്‍ ഒരു നടനില്‍നിന്ന് മോശം അനുഭവം നേരിട്ടെന്ന് താരസംഘടനയ്ക്കും ഫിലിം ചേംബറിനും നടി വിന്‍ സി അലോഷ്യസ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരിപരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനൊപ്പം ഷൈനിന്റെ ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും ചര്‍ച്ചയാകുകയാണ്.
ഹോട്ടലില്‍നിന്ന് ഇറങ്ങിയോടുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ഷൈന്‍ ഈ ഇന്‍സ്റ്റ സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും സിനിമ സെറ്റില്‍വെച്ച് നടനില്‍നിന്ന് മോശം അനുഭവം നേരിട്ടെന്നും ഇന്‍സ്റ്റഗ്രാമിലെ വീഡിയോയിലൂടെ വിന്‍ സി തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് ഷൈന്‍ സ്‌റ്റോറി ആക്കിയിരിക്കുന്നത്. ഈ സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത് രാത്രി പത്ത് മണിക്കാണ്. രാത്രി 10.58-നാണ് ഷൈന്‍ ഇറങ്ങിയോടിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വിന്‍ സി നടന്റെ പേരും സിനിമയുടെ പേരും വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് വിന്‍ സി നല്‍കിയ പരാതി പുറത്തുവരികയും നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് പരസ്യമാകുകയുമായിരുന്നു. നടന്റേയും സിനിമയുടേയും പേര് പുറത്തുപറയരുതെന്ന് താന്‍ പരാതിയില്‍ പ്രത്യേകം പറഞ്ഞിരുന്നുവെന്നും അത് എങ്ങനെയാണ് പരസ്യമായതെന്ന് അറിയില്ലെന്നും വിന്‍ സി പ്രതികരിച്ചിരുന്നു.
അതേസമയം, വിന്‍ സിയുടെ പരാതി പരിശോധിക്കാന്‍ താരംസംഘടനയായ അമ്മ മൂന്നംഗ സമിതി രൂപവത്കരിച്ചു. അന്‍സിബ, സരയൂ, വിനു മോഹന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. ഷൈനില്‍നിന്ന് സമിതി വിശദീകരണം തേടും.
Content Highlights: vincy aloshious ailment against radiance tom chahcko
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·