ഇല്ലുമിനാറ്റി അല്ല താന്തോന്നി,തന്റേടി ഭര്‍ത്താവ്; പരിഹസിച്ചവരോട് 'ആളറിഞ്ഞ് കളിക്കെടാ' എന്ന് സുപ്രിയ

9 months ago 9

Supriya menon

സുപ്രിയ മേനോനും പൃഥ്വിരാജും/ https://www.instagram.com/supriyamenonprithviraj/?hl=en

മ്പുരാന്‍ റിലീസാവാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ പൃഥ്വിരാജിന് പൂര്‍ണപിന്തുണയറിച്ച് ഭാര്യ സുപ്രിയ മേനോന്‍. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമിലാണ് സുപ്രിയ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തമ്മില്‍ കണ്ടുമുട്ടിയ നാള്‍ മുതല്‍ പൃഥ്വിരാജ് പറഞ്ഞുകൊണ്ടിരുന്ന സ്വപ്‌നത്തിന്റെ അരികത്തെത്തിയിരിക്കുകയാണെന്ന് സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. പൃഥ്വിരാജിനോടൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ സ്വപ്‌നങ്ങളെ പരിഹസിച്ചവരോട് 'ആളറിഞ്ഞ് കളിക്കെടാ' എന്ന പഞ്ച് ഡയലോഗും സുപ്രിയ പറയുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

12 മണിക്കൂറിനുള്ളില്‍ എമ്പുരാന്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തും. ഇതൊരു അസാധാരണ യാത്രയായിരുന്നു. പൃഥ്വിരാജ്.. നിന്റെ കഠിനാധ്വാനം ഞാന്‍ കണ്ടിട്ടുണ്ട് എഴുത്ത്, പുനര്‍ലേഖനം, ചര്‍ച്ചകള്‍, തയ്യാറെടുപ്പുകള്‍, ലൊക്കേഷന്‍ പരിശോധനകള്‍ പിന്നെ ഭൂഖണ്ഡങ്ങള്‍ കടന്നുള്ള ചിത്രീകരണം അതില്‍ നേരിട്ട കാലാവസ്ഥാ പ്രശ്‌നങ്ങള്‍...

കൃത്യതയോടെ ടീം നടപ്പാക്കിയ ഒരു വമ്പന്‍ പ്രവര്‍ത്തനമായിരുന്നു ഇത്. പക്ഷേ, വ്യക്തമായ കാഴ്ചപ്പാടും നേതൃത്വവുമാണ് ഇതിനെല്ലാം കാരണമെന്ന് ഞാന്‍ ധൈര്യമായി പറയും. 2006-ല്‍ നമ്മള്‍ കണ്ടുമുട്ടിയപ്പോള്‍ മുതല്‍, മലയാള സിനിമയെ പുതിയ ഉയരങ്ങളിലെത്തിക്കണമെന്ന നിന്റെ സ്വപ്നത്തെക്കുറിച്ച് നീ എന്നോട് പറഞ്ഞിരുന്നു, ഇപ്പോള്‍ ആ നിമിഷത്തിന്റെ അടുത്തെത്തിയിരിക്കുന്നു! നാളെ എന്ത് സംഭവിച്ചാലും, ഈ ചിത്രീകരണത്തിന്റെ അവസാന ദിവസം എടുത്ത ഈ ചിത്രത്തില്‍ കാണുന്നതുപോലെ, ലക്ഷ്യങ്ങളിലേക്ക് നീ മുന്നോട്ട് പോകുമ്പോള്‍ ഞാന്‍ എപ്പോഴും നിന്നെ പിന്തുണയ്ക്കുകയും നിനക്കായി കരഘോഷം ഉയര്‍ത്തുകയും ചെയ്യും.

നീ ഇല്ലുമിനാറ്റി അല്ല, എന്റെ അഹങ്കാരി, താന്തോനി, തന്റേടി ഭര്‍ത്താവാണ്! നിന്റെ സ്വപ്നങ്ങളുടെ ധൈര്യത്തെ എത്രയോ പേര്‍ പരിഹസിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ആ നിന്ദകരോടെല്ലാം എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ'ആളറിഞ്ഞു കളിക്കെടാ''!

പോസ്റ്റിന് താഴെ നിരവധി ആരാധകര്‍ കമന്റുകളുമായി എത്തി. ആളറിഞ്ഞു കളിക്കെടാ എന്ന ഡയലോഗ് ആരാധകര്‍ ഏറ്റെടുത്തു. നിരവധിപേര്‍ അതേ ഡയലോഗ് കമന്റായി പങ്കുവെച്ചു.

Content Highlights: Supriya Menon Supports Prithviraj`s Empuraan

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article