21 September 2025, 10:32 AM IST
.jpg?%24p=2a5e7b5&f=16x10&w=852&q=0.8)
ഇളയരാജ, പ്രതീകാത്മക ചിത്രം | Photo: Ramesh V/ Mathrubhumi, X/ Mythri Movie Makers
ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് നീക്കംചെയ്ത അജിത് കുമാര്‍ ചിത്രം 'ഗുഡ് ബാഡ് അഗ്ലി' ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ തിരിച്ചെത്തി. ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ ഉള്‍പ്പെട്ട ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്നത് താത്കാലികമായി വിലക്കിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. മൂന്നുപാട്ടുകളും നീക്കംചെയ്ത ശേഷമാണ് 'ഗുഡ് ബാഡ് അഗ്ലി' നെറ്റ്ഫ്‌ളിക്‌സില്‍ തിരിച്ചെത്തിയത്.
ഇളയരാജയുടെ 'നാട്ടുപുരപാട്ട്' എന്ന ചിത്രത്തിലെ ഒത്ത രൂപ താരേന്‍, 'സകലകലാവല്ലവനി'ലെ ഇളമൈ ഇതോ ഇതോ, 'വിക്ര'ത്തിലെ എന്‍ ജോഡി മഞ്ഞക്കുരുവി എന്നീ പാട്ടുകളായിരുന്നു ചിത്രത്തില്‍ ഉപയോഗിച്ചത്. ഇതില്‍ രണ്ടുപാട്ടുകള്‍ക്ക് പകരം പുതിയ പശ്ചാത്തലസംഗീതം ചേര്‍ത്തു. ജി.വി. പ്രകാശ് കുമാര്‍ ആണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. ഇളമൈ ഇതോ ഇതോ എന്ന പാട്ടുവരുന്ന ഭാഗത്ത് പുലി പുലി എന്ന ഡാര്‍ക് കീ നാഗരാജിന്റെ പാട്ടുമാണ് ചേര്‍ത്തിരിക്കുന്നത്.
നേരത്തെ, അനുമതിയില്ലാതെ തന്റെ പാട്ടുകള്‍ ചിത്രത്തില്‍ ഉപയോഗിച്ചുവെന്ന് കാണിച്ച് 'ഗുഡ് ബാഡ് അഗ്ലി'യുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അഞ്ചുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. പിന്നാലെയാണ്, ഹൈക്കോടതി മൂന്നുപാട്ടുകളോടുകൂടിയ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞത്.
Content Highlights: Ajith Kumar's Good Bad Ugly makes instrumentality connected Netflix, Ilaiyaraaja songs replaced
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·