ഇവരുടെ പ്രണയത്തിനുമുന്പിൽ പ്രായവ്യത്യാസം വിഷയമല്ല! 17 വയസിനും 12 വയസിനും താഴെയുള്ള പങ്കാളികൾ; മമ്മൂട്ടി മുതൽ ആര്യ വരെ

1 month ago 2
സിനിമ സീരിയൽ താരങ്ങളുടെ വ്യക്തിജീവിതം അറിയാൻ എന്നും ആരാധകർക്ക് കൗതുകം ആണ്. പ്രത്യേകിച്ചും തങ്ങൾക്ക്അത്രയും പ്രിയപ്പെട്ട താരങ്ങൾ ആണെങ്കിൽ അവരെ കുറിച്ചുള്ള എന്ത് വിശേഷങ്ങൾ അറിയാനും പ്രേക്ഷകർ ഏറെഉണ്ടാകും . അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്ന രസകരമായ ഒരു കാഴ്ചയുണ്ട്. പ്രായം കൊണ്ട് നല്ല അന്തരം ഉണ്ടെങ്കിലും പ്രണയം കൊണ്ട് ആ അന്തരം എല്ലാം നിഷ്പ്രഭം ആക്കുന്ന ദമ്പതികളെ കുറിച്ചാണ് ചർച്ചകൾ. അതിൽ നമ്മുടെ ലാലേട്ടനും സുചിത്രയും മുതൽ മമ്മൂട്ടിയും ഫഹദും, നാഗാർജുനയും ആര്യയും സയേഷ്യയും വരെ ഉൾപ്പെടുന്നു. പ്രായം കൊണ്ട് വ്യത്യാസം ഉണ്ടെങ്കിലും പ്രണയം കൊണ്ട് ഇന്നും ജീവിതത്തിൽ ഒന്നിച്ചുനിൽക്കുന്ന താരങ്ങളെ പരിചയപ്പെടാം.

പ്രായവ്യത്യാസങ്ങൾക്കതീതമായ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും മനോഹരമായ ഉദാഹരണമാണ് നാഗാർജുന അക്കിനേനിയുടെയും അമലയുടെയും വിവാഹം. 1992 ൽ ആണ് ഇവരുടെ വിവാഹം1967 ൽ ജനിച്ച അമലയേക്കാൾ എട്ട് വയസ്സ് കൂടുതലായിരുന്നു നാഗാർജുനക്ക്. വർഷങ്ങളായി ദൃഢമായ ഒരു ബന്ധം ആണ് ഇവർ നിലനിർത്തുന്നത്, ഒരു മികച്ച നടിയായ അമല തന്റെ സിനിമാ ജീവിതത്തിൽ നിന്ന് ഒരു പടി പിന്നോട്ട് മാറി കുടുംബത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നാഗാർജുനയെ പിന്തുണയ്ക്കുന്നത് പലപ്പോഴും കാണാറുണ്ട്. എട്ടുവയസ് ആണ് ഇരുവർക്കും തമ്മിലുള്ള വ്യത്യാസം.


പന്ത്രണ്ടുവയസ് ലാലേട്ടനും സുചിത്രക്കും ഇടയിൽ ഉണ്ടെന്നാണ് പൊതുവെ ഉള്ള സംസാരം.

1960 മെയ് 21 നാണ് ലാലേട്ടന്റെ ജനനം. ഭാര്യ സുചിത്ര 1972 ലും ആണ് ജനിക്കുന്നത്. ഏകദേശം 12 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട് ഇവർക്കു ഇടയിൽ എന്നാണ് ആരാധകരുടെ സംസാരം

സുലുവും മമ്മൂട്ടിയും തമ്മിൽ പത്തുവയസിന്റെ ആണ് വ്യത്യസം.

1979 ൽആണ് സുൽഫത്തിനെ മമ്മൂട്ടി വിവാഹം കഴിച്ചത്, അവരുടെ ബന്ധം ഇന്നും സിനിമാലോകത്ത് മാതൃകയാണ് 1951 ൽ ജനിച്ച മമ്മൂട്ടി 1961 ൽ ജനിച്ച സുൽഫത്തിനേക്കാൾ 10 വയസ്സ് മൂത്തതാണ് എന്നും സംസാരം ഉണ്ട്. 46 വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന അവരുടെ ദാമ്പത്യം പരസ്പര സ്നേഹം, വിശ്വാസം, പരസ്പര ബഹുമാനം എന്നിവയുടെ അടിത്തറയിലാണ് മുൻപോട്ട് പോകുന്നതും.

അജിത് കുമാറിന്റെയും ശാലിനിയുടെയും പ്രണയകഥ ആരാധകർക്കിടയിൽ ഇപ്പോഴും പ്രിയപ്പെട്ടതാണ്. 2000 ൽ ആണ് ഇരുവരുടെയും വിവാഹം. 1971 ൽ ജനിച്ച അജിത്ത് 1980 ൽ ജനിച്ച ശാലിനിയെക്കാൾ 9 വയസ്സ് മൂത്തതാണ്. ടോപ്പ് വൺ നടിയിൽ നിന്നുമാണ് കുടുംബിനി ആയുള്ള ശാലിനിയുടെ മാറ്റം. അനുഷ്ക, ആദ്വിക് എന്നീ രണ്ട് കുട്ടികളുടെ 'അമ്മ കൂടിയാണ് ഇന്ന് ശാലിനി.

നടൻ ആര്യ 2019 ൽ ആണ് സയേഷ സൈഗളിനെ വിവാഹം കഴിച്ചത്. ഏകദേശം 17 വയസ്സിന്റെ പ്രായവ്യത്യാസമുള്ള അവരുടെ വിവാഹം ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. 1980 ൽ ജനിച്ച ആര്യ 1997 ൽ ജനിച്ച സയേഷയേക്കാൾ 17 വയസിനു മുതിർന്നതാണ്.

Read Entire Article