Authored by: അശ്വിനി പി|Samayam Malayalam•19 Jan 2026, 6:43 p.m. IST
മമ്മൂക്കയുടെയും പൃഥ്വിരാജിന്റെയും ജയസൂര്യയുടെയും എല്ലാം സിനിമകള്‍ വന്നിട്ടും എനിക്ക് നോ പറയാനാണ് തോന്നിയത്. എന്തിനാണ് എന്ന് ചോദിച്ചാല്‍ അറിയില്ല, കന്നടയില്‍ ഞാന്‍ സേഫ് ആയിരുന്നു എന്ന് ഭാവന പറയുന്നു
ഭാവനമലയാള സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കണം എന്ന് എനിക്ക് തോന്നിയതാണ്, പെട്ടന്ന് അങ്ങനെ ഒരു ചിന്ത വന്നു. അപ്പോള്‍ അതാണ് ശരി എന്ന് തോന്നിയെന്ന് ഭാവന പറയുന്നു. ഭാഗ്യവശാല്‍ ആ സമയത്ത് എന്റെ വിവാഹം കഴിഞ്ഞു, ബെംഗളൂരുവില്‍ സെറ്റില്‍ഡും ആയി. കുറഞ്ഞപക്ഷം, ഞാന്‍ മലയാളത്തില്‍ അഭിനയിക്കുന്നതേയില്ലല്ലോ, അവിടെയുള്ള കാര്യങ്ങള്‍ എനിക്ക് അറിയേണ്ടതേയില്ലല്ലോ എന്ന ചിന്തയായിരുന്നു എന്ന് ഭാവന പറയുന്നു.
Also Read: അച്ഛനൊക്കെ പിടിച്ചുനിൽക്കുന്നത് കണ്ടില്ലേ, ശ്രീപരമേശ്വരനെ മനസ്സിൽ വിചാരിച്ച് നേരിട്ട് ഇറങ്ങിക്കോ; മീനാക്ഷിക്ക് കൊടുത്ത ഉപദേശംആഷിഖ് അബുവിന്റെ സിനിമകളിലേക്ക് തുടങ്ങി, പൃഥ്വിരാജിന്റെയും ജയസൂര്യയുടെയും മമ്മൂക്കയുടെയും സിനിമകള്‍ വരെ ആ സമയത്ത് എനിക്ക് വന്നു. പക്ഷേ ഞാന്‍ നോ പറഞ്ഞു. എന്തിന് നോ പറഞ്ഞു എന്ന് ചോദിച്ചാല്‍, സത്യം പറഞ്ഞാല്‍ എനിക്ക് മറുപടിയില്ല. ആ സമയത്തില്‍ ആ തീരുമാനത്തില്‍ ഞാന്‍ ഓകെയായിരുന്നു. കന്നടയിലാണ് സേഫ് എന്ന തോന്നല്‍ എനിക്ക് വന്നു. അതിന് ഒരുപാട് സമയമെടുത്തു, നാല് അഞ്ച് വര്‍ഷത്തോളം
മലയാളം സിനിമ വീണ്ടും ചെയ്യുന്നതിനെ കുറിച്ച് എനിക്കൊരു പ്ലാനേ ഉണ്ടായിരുന്നില്ല. കന്നട സിനിമയില്‍ ഞാന്‍ തൃപ്തയായിരുന്നു, വര്‍ക്കിന് പോകുന്നു, തിരിച്ച് വീട്ടിലെത്തുന്നു, ഇഷ്ടമുള്ളത് കാണുന്നു എന്ന കംഫര്‍ സൂണിലായിരുന്നു ഞാന്‍. നാല്- അഞ്ച് വര്‍ഷത്തെ ബ്രേക്കിന് ശേഷം ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന സിനിമ വന്നപ്പോഴും ഞാന്‍ നോ എന്നാണ് പറഞ്ഞത്.
Also Read: ഒന്നരമാസം പുറത്തേക്കിറങ്ങിയില്ല, ചിരിക്കണോ കരയണോ എന്നറിയാത്ത പോലെ; ഇപ്പോഴത്തെ മാനസികാവസ്ഥയെ കുറിച്ച് ഭാവന
ദയവ് ചെയ്ത് ഈ സ്‌ക്രിപ്റ്റ് ഒന്ന് വായിച്ചു നോക്കൂ എന്ന് പറഞ്ഞപ്പോഴും എന്റെ മറുപടി നോ എന്നായിരുന്നു. സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടിട്ട്, എനിക്ക് നോ പറയേണ്ടി വന്നാലും വിഷമമാവും, എനിക്ക് കേള്‍ക്കേണ്ട എന്ന് ഞാന്‍ പറഞ്ഞു. പിന്നീട് അവര്‍ പലരിലൂടെയും ആ സ്‌ക്രിപ്റ്റ് എന്നിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു. അതിന് ശേഷം എന്റെ സുഹൃത്തുക്കള്‍ എന്നോട് ചോദിച്ചു, എന്താണ് നീ ഇതില്‍ നിന്ന് നേടുന്നത് എന്ന്. മലയാള സിനിമയെ അകറ്റി നിര്‍ത്തുന്നതില്‍ എന്താണ് ഒരു പോയിന്റ് പറയാനുള്ളത് എന്ന ചോദ്യത്തിന് എനിക്ക് ഉത്തരമുണ്ടായിരുന്നില്ല.
ഭാര്യയും മക്കളും യുഎസിൽ, അച്ഛന് വിസയില്ല! കുടിയേറ്റ വിസ നിരോധനം തകർക്കുന്ന കുടുംബ ബന്ധങ്ങൾ
എങ്ങനെയാണ് ഒരു സെക്കന്റില്‍ മലയാള സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കണം എന്ന് ഞാന്‍ തീരുമാനിച്ചത്, അതുപോലെ മറ്റൊരു സെക്കന്റില്‍ എടുത്ത തീരുമാനമാണ്, ഓകെ തിരിച്ചു വരാം എന്നുള്ളതും. അങ്ങനെയാണ് ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന സിനിമയുടെ തിരക്കഥ വായിച്ചത്, അതിഷ്ടപ്പെട്ടു, ചെയ്തു. അതിന് ശേഷം കന്നടയിലും മലയാളത്തിലും ഒരുമിച്ച് സിനിമകള്‍ ചെയ്തു തുടങ്ങി.






English (US) ·