ഇവിടെ എന്തൊക്കെ ആണ് നടക്കുന്നത്! ഞാൻ പോലും അറിയാതെ അധോലകമായി മാറുന്നു; വിശദീകരണവുമായി സുനിൽ

2 months ago 3

Authored by: ഋതു നായർ|Samayam Malayalam21 Nov 2025, 4:12 pm

കുഞ്ചാക്കോബോബനും ആയി ഏറെ രൂപ സാദൃശ്യം ഉള്ള കലാകാരൻ ആണ് സുനിൽ രാജ്. രൂപം മാത്രമല്ല ശബ്ദത്തിലും ആ സാദൃശ്യം ഏറെയുണ്ട്. കഴിഞ്ഞദിവസം അദ്ദേഹം പങ്കുവച്ച ഒരു പോസ്റ്റ് വൈറൽ ആയിരുന്നു.

Sunilraj gives a clarification connected  his post(ഫോട്ടോസ്- Samayam Malayalam)
ഇവിടെ എന്തൊക്കെ ആണ് നടക്കുന്നത്! ഞാൻ പോലും അറിയാതെ അധോലകമായി മാറുന്നു എന്ന് പറഞ്ഞാണ് സുനിൽ വൈറൽ പോസ്റ്റിനെ കുറിച്ച് സംസാരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ആണ് സുനിൽ താൻ ചാക്കോച്ചന് ഡ്യൂപ്പായി മാറിയതിനെക്കുറിച്ച് സംസാരിച്ചത്.

പുറത്തുവിടാന്‍ പാടില്ലായിരുന്നു, പക്ഷേ വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും സുനില്‍ എഴുതി. ''പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി?’ എന്ന്. ഒരു സിനിമയിൽ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങൾ ചെയ്യാൻ സാധിച്ചു. അതും അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്

എന്നായിരുന്നു സുനിലിന്റെ പോസ്റ്റ്.

കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പ് ആയി ചില സീനുകളിൽ ചാക്കോച്ചന് തിരക്കായതുകൊണ്ട് സുനിൽ അഭിനയിച്ചു എന്നായിരുന്നു വാദം എന്നാൽ ഇതിനെതിരെ വാർത്തകൾ വന്നതോടെ സിനിമ അണിയറപ്രവർത്തകരും വിശദീകരണം നൽകിയിരുന്നു, പിന്നീട് സുനിൽ തന്റെ ആ പോസ്റ്റ് റിമൂവ് ചെയ്യുകയും കൂടുതൽ വിശദീകരണം നൽകികൊണ്ട് സുനിൽ എത്തുകയും ചെയ്തു.

ഞാൻ ഡ്യൂപ്പ് ആയി അഭിനയിച്ചു എന്ന് പറഞ്ഞപ്പോൾ കുറെ ആളുകൾ കുറെ നെഗറ്റീവ് കമന്റ്സുകൾ പങ്കിട്ടിരുന്നു. എന്നെ ചാക്കോച്ചൻ സഹായിച്ചു എന്ന് പറഞ്ഞപ്പോൾ പൈസ ആയിട്ടാണോ, എങ്ങനെ ആണ് ചാക്കോച്ചൻ സഹായിച്ചത് എന്നായി ചോദ്യം. എന്നെ സഹായിച്ചിരുന്നു, അത് കരിയറിൽ ആണ്. അദ്ദേഹം ബിസി ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചില സീക്വൻസ് എടുക്കുന്നത് അദ്ദേഹം നിർദ്ദേശിച്ചിട്ടാണ്. അത് നിങ്ങൾ ഏതുരീതിയിൽ എടുക്കും എന്ന് എനിക്ക് അറിയില്ല പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം നേരിട്ട് എന്നെ നിർദ്ദേശിക്കുമ്പോൾ അത് എനിക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടം തന്നെയാണ്.


ALSO READ: ഇറച്ചിവെട്ട് പഠിച്ചു കൊടും ചൂടത്തും മഴയത്തും ഷൂട്ടിങ്; സ്ലീവ്‌ലെസ് ഇടാൻ മടിച്ച പെൺകുട്ടിയിൽ നിന്നും റേച്ചലിലേക്ക് ഉള്ള ദൂരം; മനസ് തുറന്ന് ഹണി
എനിക്ക് അദ്ദേഹം ഉപകാരം മാത്രമേ ചെയ്തിട്ടുള്ളൂ, ഒരു ഉപദ്രവവും എനിക്ക് അങ്ങനെ ചെയ്തിട്ടില്ല പിന്നെയും ഞാൻ ഉപദ്രവിച്ചു എന്നേ ഞാൻ പറയൂ. അദ്ദേഹത്തെ പോലെ നല്ലൊരു മനുഷ്യനും ആയി സൗഹൃദം പുലർത്താൻ കഴിയുന്നത് തന്നെ വളരെ ഭാഗ്യമാണ്. ദയവായി എന്റെ വാക്കുകളെ വളച്ചൊടിക്കരുത് എന്നാണ് സുനിൽ രാജ് ഏറ്റവും ഒടുവിൽ പ്രതികരിച്ചത്.
Read Entire Article