Authored by: അശ്വിനി പി|Samayam Malayalam•7 Oct 2025, 11:19 am
മലയാള സിനിമയിലൂടെ തുടക്കം കുറിച്ചതാണ് അനുപമ പരമേശ്വരൻ. എന്നാൽ കരിയർ ആരംഭിച്ച് 10 വർഷങ്ങളായിട്ടും മലയാള സിനിമയിൽ ഒരു മുഴുനീള വേഷം നടിയ്ക്ക് ലഭിച്ചിരുന്നില്ല
അനുപമ പരമേശ്വരൻഎന്നാൽ മലയാള സിനിമയിൽ നല്ലൊരു മുഴുനീള വേഷം അനുപമയെ തേടിയെത്തിയില്ല. പതിനഞ്ച് വർഷത്തോളമെടുത്തു, ആഗ്രഹിച്ചതുപോലെ ഒരു നായിക വേഷം മലയാളത്തിൽ കിട്ടാൻ. അതിനിടയിൽ അനുപമ തെലുങ്ക് സിനിമാ ലോകത്ത് സൂപ്പർ താരമായി വളരുകയായിരുന്നു. അനുപമ എന്നാൽ ജീവൻ കളയാൻ തയ്യാറായ ആരാധകർ പോലും അവിടെയുണ്ട്. എന്നാൽ കേരളത്തിൽ അനുപമയ്ക്ക് കിട്ടിയത് ഒരിക്കലും നല്ല സ്വീകരണം ആയിരുന്നില്ല
Also Read: മരിക്കാൻ ശ്രമിച്ചത് ഏഴ് തവണ; മതം മാറ്റം, വിവാഹ ബന്ധം, ഡിവോഴ്സ് ചെയ്യാത്തതിന് കാരണം എല്ലാം മോഹിനി തുറന്ന് പറയുന്നുമലയാള സിനിമയിൽ അടുത്ത ഒരു സിനിമ ചെയ്യാൻ പറ്റാത്ത അത്രയും പേടിയായതിനാൽ ഞാൻ ഇവിടെ നിന്നും ഒളിച്ചോടിയതാണ്. ഇവിടെ ഇനി എനിക്ക് നിൽക്കാൻ പറ്റില്ല എന്ന അവസ്ഥയായിരുന്നു. കരിയറിന്റെ അവസാനമാണെന്ന് കരുതു. ഒരു മാറ്റം വേണം എന്ന് തോന്നിയപ്പോഴാണ് മറ്റ് ഇന്റസ്ട്രിയിലേക്ക് പോയത്.
പ്രേമം എനിക്ക് തന്നത് സന്തോഷമല്ല. . ഞാൻ ചെയ്ത ആദ്യത്തെ ചിത്രമാണ്, അതിൽ എന്റെ കഥാപാത്രം അഞ്ച് മിനിറ്റ് നേരം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഇല്ല- അനുപമ പരമേശ്വരൻ പറഞ്ഞു.
പ്രേമത്തിന് ശേഷം ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങൾ, കുറുപ്പ്, മണിയറയിലെ അശോകൻ എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ ചെറിയ റോളുകൾ മാത്രമാണ് അനുപമ ചെയ്തത്. അതിനിടയിൽ ഫ്രീഡം അറ്റ് മിഡ് നൈറ്റ് എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയം ഏറെ പ്രശംസകൾ നേടിക്കൊടുത്തു.
ഇവരെന്തോ മുൻകൂട്ടി കാണുന്നോ? കഴിഞ്ഞയാഴ്ച പ്രൊമോട്ടർമാർ വാങ്ങിയ 5 ഓഹരികൾ
കരിയർ ആരംഭിച്ച് 10 വർഷത്തിന് ശേഷം 2025 ൽ ആണ് മലയാളത്തിൽ ഒരു മുഴുനീള വേഷം അനുപമയ്ക്ക് കിട്ടിയത്. അത് ജെഎസ്കെ എന്ന ചിത്രത്തിലായിരുന്ന. മികച്ച അഭിനയമായിരുന്നുവെങ്കിലും സിനിമ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോൾ ഷറഫുദ്ദീൻ, വിനയ് ഫോർട്ട് എന്നിവർക്കൊപ്പം ചെയ്ത ദ പെറ്റ് ഡിക്ടറ്റീവ് എന്ന ചിത്രത്തിന്റെ റിലീസിന് കാത്തിരിയ്ക്കുകയാണ് നടി. തമിഴിൽ ധ്രുവ് വിക്രമിനൊപ്പം അഭിനയിച്ച ബൈസൺ എന്ന ചിത്രവും റിലീസിന് തയ്യാറെടുക്കുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·