05 July 2025, 10:04 PM IST

രൺവീർ സിംഗ് | ഫോട്ടോ: AFP
ബോളിവുഡ് താരം രൺവീർ സിങ്ങിന്റെ 40-ാം പിറന്നാളാണ് ഞായറാഴ്ച. എന്നാൽ ശനിയാഴ്ച രൺവീർ ചെയ്ത ഒരു പ്രവൃത്തി ആരാധകർക്കിടയിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. തന്റെ പിറന്നാൾദിനത്തിന് മണിക്കൂറുകൾക്ക് മുൻപേ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ എല്ലാ പോസ്റ്റുകളും നീക്കം ചെയ്തിരിക്കുകയാണ് അദ്ദേഹം.
47.1 മില്ല്യൺ ഫോളോവർമാരാണ് രൺവീർ സിങ്ങിന് ഇൻസ്റ്റഗ്രാമിലുള്ളത്. ഇത്രയും പേരെ അമ്പരപ്പിച്ചുകൊണ്ടാണ് ഈ അസാധാരണ നീക്കം. നിലവിൽ രൺവീറിന്റെ ഇൻസ്റ്റഗ്രാം പേജ് നോക്കിയാൽ ശൂന്യമാണ്. ഇതെന്താണ് ഇവിടെ നടക്കുന്നത് എന്നാണ് പലരുടേയും സംശയം. എന്തെങ്കിലും വലിയ അനൗൺസ്മെന്റ് വരുന്നുണ്ടോയെന്നും അതല്ല ഇനി അദ്ദേഹം സോഷ്യൽ മീഡിയതന്നെ വിടുകയാണോ എന്നെല്ലാമാണ് പലരുടേയും സംശയം.

കറുത്ത പശ്ചാത്തലത്തിൽ 12:12 എന്ന് എഴുതിയ സ്റ്റാറ്റസ് മാത്രമാണ് രൺവീറിന്റെ പേജിൽ കാണാനാവുക. ഇതും പിറന്നാളിനോടനുബന്ധിച്ചുള്ള അനൗൺസ്മെന്റിന്റെ മുന്നോടിയാണെന്നാണ് സംശയം.

ആദിത്യ ധർ സംവിധാനം ചെയ്യുന്ന ധുരന്ധർ എന്ന ചിത്രമാണ് രൺവീറിന്റേതായി വരാനുള്ളത്. ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരികയാണ്. സഞ്ജയ് ദത്ത്, മാധവൻ, അർജുൻ രാംപാൽ, യാമി ഗൗതം എന്നിവരാണ് മറ്റുസുപ്രധാന വേഷങ്ങളിൽ. ആക്ഷൻ ചിത്രമായാണ് ധുരന്ധർ എത്തുക.
Content Highlights: Ranveer Singh Deletes All Instagram Posts Ahead of 40th Birthday
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·