20 September 2025, 08:38 PM IST
.jpg?%24p=0cb6312&f=16x10&w=852&q=0.8)
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മോഹൻലാൽ | Photo: Sreekesh S/ Mathrubhumi
2023-ലെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ അതുല്യമായ സംഭാവനകള്‍ക്കുള്ള അര്‍ഹമായ അംഗീകാരമാണിതെന്നും ഈ അഭിമാന നിമിഷം ഓരോ മലയാളിക്കും നമ്മുടെ രാജ്യത്തിന് ഒന്നാകെയും സന്തോഷം നല്‍കുന്നുവെന്നും മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനുശേഷം രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി സ്വന്തമാക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. സെപ്റ്റംബര്‍ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വച്ച് പുരസ്‌കാരം വിതരണം ചെയ്യും. കഴിഞ്ഞവര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു.
Content Highlights: main curate pinarayi vijayan congragulates mohanlal
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·