'ഈ കണ്ണേറിലൊക്കെ വിശ്വാസമുണ്ടോ കുട്ടിക്ക്?'; പനി പിടിച്ച് അവശയായെന്ന് ജ്യോതി കൃഷ്ണ

4 months ago 4

22 September 2025, 02:39 PM IST

Jyothi Krishna

നടി ജ്യോതി കൃഷ്ണ | സ്ക്രീൻ​ഗ്രാബ്

നി ബാധിച്ച് അവശയായെന്ന് നടി ജ്യോതി കൃഷ്ണ. ദുബായിൽ നടന്ന ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവിൽ അവതാരകയായതിനു ശേഷം തനിക്ക് കണ്ണേറ് തട്ടിയെന്നാണ് ജ്യോതികൃഷ്ണ പറയുന്നത്. കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുന്നതിന്റെയും പനി ബാധിച്ച് ക്ഷീണിതയായിരിക്കുന്നതിന്റെയും വീഡിയോ അവർ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചു.

ഈ കണ്ണേറിലൊക്കെ വിശ്വാസമുണ്ടോ കുട്ടിക്ക് എന്ന് എഴുതിക്കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. കറുത്ത വസ്ത്രമണിഞ്ഞ് കോൺക്ലേവിൽ അവതാരകയായി പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പിന്നീട്. പനി വന്ന് ക്ഷീണിതയായി, മാസ്ക് ധരിച്ചിരിക്കുന്ന ജ്യോതി കൃഷ്ണയെയാണ് വീഡിയോയുടം അവസാനം കാണാനാവുക. 'തീരെ ഇല്ല' എന്നാണ് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് നടി കുറിച്ചത്.

രസകരമായ കമന്റുകളാണ് ജ്യോതി കൃഷ്ണയുടെ വീഡിയോക്ക് ലഭിക്കുന്നത്. ശ്രദ്ധിക്കണ്ടേ അമ്പാനേ എന്നായിരുന്നു അതിൽ ഒരു കമന്റ്. കറുത്ത വസ്ത്രം ധരിച്ചിട്ടും കണ്ണേറ് തട്ടിയോ എന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. അത്രയ്ക്കും ശക്തമായ ദുഷ്ക്കണ്ണ് ആയിരുന്നുവെന്നാണ് ജ്യോതി ഇതിനോട് പ്രതികരിച്ചത്. എത്രയും പെട്ടന്ന് സുഖമാകട്ടെയെന്ന് കമന്റ് ചെയ്തവരുമുണ്ട്.

ദുബായിൽ കഴിഞ്ഞദിവസം നടന്ന അന്താരാഷ്ട്ര ബിസിനസ് കോൺക്ലേവ് 2025ൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ജ്യോതികൃഷ്ണ നേരത്തേ പോസ്റ്റ് ചെയ്തിരുന്നു.

പ്രിയങ്കരിയായ കെ.കെ. ശൈലജ ടീച്ചർ എംഎൽഎ, രമേഷ് പിഷാരടി, ബഹുമാന്യരായ ദുബായ് ഭരണകുടുംബത്തിലെ അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രചോദനാത്മകരായ നേതാക്കളോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് വലിയൊരു അംഗീകാരം തന്നെയായിരുന്നു. ഒരിക്കലും മറക്കാനാവാത്ത ഓർമകളും സുഹൃത് സംഗമവും ഒത്തുചേർന്ന വേദിയായിരുന്നു ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് എന്നും ജ്യോതികൃഷ്ണ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

Content Highlights: Actress Jyothi Krishna shares video connected Instagram detailing her illness

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article