06 September 2025, 11:32 AM IST
.jpg?%24p=fa77db4&f=16x10&w=852&q=0.8)
ഓഗസ്റ്റ് 1 എന്ന ചിത്രത്തിൽ ഉർവശിയും സുകുമാരനും | Photo: youtube screengrab
സിബി മലയില്‍ സംവിധാനം ചെയ്ത മമ്മൂട്ടിയും സുകുമാരനും പ്രധാന കഥാപാത്രങ്ങളായെത്തിയ 'ഓഗസ്റ്റ് 1' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ച് നടി ഉര്‍വശി. സുകുമാരന്റെ ഭാര്യയുടെ കഥാപാത്രമാണ് ഉര്‍വശി ചെയ്തിരുന്നത്. അന്ന് 18 വയസ്സായിരുന്നു പ്രായമെന്നും ചെറിയ കുട്ടിയാണോ ഭാര്യയായി അഭിനയിക്കുന്നത് എന്ന് പറഞ്ഞ് സുകുമാരന്‍ വഴക്ക് പറയുമോ എന്ന് പേടിയുണ്ടായിരുന്നെന്നും ഉര്‍വശി പറയുന്നു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കകുയായിരുന്നു അവര്‍.
'നേരത്തെ കല ചേച്ചി സുകുമാരന്റെ കൂടെ ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അന്ന് ഇത്രയും പ്രായം കുറഞ്ഞ കുട്ടിയെയാണോ അഭിനയിപ്പിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചിരുന്നു. അതുകൊണ്ട് ഓഗസ്റ്റ് ഒന്നിന്റെ സെറ്റില്‍ ഞാന്‍ പേടിയോടെയാണ് പോയത്. ഇതാണോ എന്റെ ഭാര്യ എന്ന് സുകുമാരന്‍ ചോദിക്കുമോ എന്നായിരുന്നു പേടി.
പക്വതയും പ്രായവും തോന്നിക്കാനായി ഞാന്‍ സാരി ഉടുക്കുന്നു, പൊട്ട് വെയ്ക്കുന്നു, വലിയ കണ്ണട വെയ്ക്കുന്നു. സുകുവേട്ടാ എന്ന് വിളിച്ചാല്‍ മതി എന്ന് സെറ്റിലുള്ളവര്‍ പറഞ്ഞു. അങ്കിളേ എന്ന് വിളിച്ചാല്‍ 'അങ്കിളേ എന്ന് വിളിച്ചിട്ടാണോ കൊച്ചേ ഭാര്യയായിട്ട് അഭിനയിക്കുന്നത്' എന്ന് അദ്ദേഹം ചോദിക്കാന്‍ സാധ്യതയുണ്ട്. ആ സിനിമയുടെ സെറ്റില്‍ ഞാന്‍ പതിവില്‍ അധികം ഗൗരവം കാണിച്ചു.' ഉര്‍വശി പറയുന്നു.
Content Highlights: urvashi talks astir august 1 movie shooting memories and histrion sukumaran
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·