26 March 2025, 08:25 PM IST

മഞ്ജുവാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ
'ഈ ക്ലിക്കുകള്‍ക്ക് നന്ദി ലാലേട്ടാ, നിങ്ങള്‍ ഞങ്ങളുടെ സ്വന്തമാണ്!' മോഹന്‍ലാല്‍ എടുത്ത തന്റെ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് മഞ്ജുവാര്യര്‍. വിമാനത്തില്‍ ഇരിക്കുന്ന മഞ്ജുവാര്യരുടെ രണ്ട് പടങ്ങളാണ് മോഹന്‍ലാല്‍ പകര്‍ത്തിയത്. മഞ്ജുവിന്റെ രണ്ട് വ്യത്യസ്തഭാവങ്ങള്‍ കളറിലും ബ്ലാക്ക് ആന്‍ഡ് വൈറ്റിലുമാണ് മോഹന്‍ലാല്‍ പകര്‍ത്തിയിരിക്കുന്നത്. കളര്‍ഫോട്ടോയില്‍ പ്രസരിപ്പോടെ തുറന്നുപുഞ്ചിരിക്കുന്ന മഞ്ജുവാണെങ്കില്‍ വിദൂരതയിലേക്ക് നോക്കിയിരുന്ന് ചിന്താമഗ്നയായ മഞ്ജുവിനെയാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയില്‍ മോഹന്‍ലാല്‍ പകര്‍ത്തിയിരിക്കുന്നത്. എമ്പുരാൻ പ്രമോഷന് ശേഷം കേരളത്തിലേക്ക് ചാർട്ടേഡ് വിമാനത്തിൽ വരുമ്പോളാണ് മോഹൻ ലാൽ ഈ ചിത്രങ്ങൾ പകർത്തിയത്. വിമാനത്തിൽ നിന്നുള്ള കൂടുതൽ ദൃശ്യങ്ങളും മഞ്ജു പങ്കുവെച്ചിട്ടുണ്ട്.
മാര്‍ച്ച് 27-നാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ബിഗ് ബജറ്റ് സിനിമയായ എമ്പുരാന്‍ റിലീസിനെത്തുന്നത്. മുരളിഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ തുടര്‍ച്ചയായ എമ്പുരാനില്‍ പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.
Content Highlights: manju warrier shares her photos taken by mohnalal empuran promos
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·