Authored by: അശ്വിനി പി|Samayam Malayalam•5 Jan 2026, 4:56 p.m. IST
വിജയ് അവസാനമായി അഭിനയിക്കുന്ന സിനിമയആണ് ജന നായകന്‍. അങ്ങനെ ഒരു സിനിമ ഇത്തരത്തില്‍ മോശമാക്കിയതിന്റെ ഉത്തരവാദി ആരാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ തിരയുന്നത്
ജനനായകൻ220 കോടി രൂപയാളം ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങുന്ന വിജയ് അതെല്ലാം വിട്ടെറിഞ്ഞാണ് ജനങ്ങളെ സേവിക്കാന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ഈ ആരാധകരുടെ സ്‌നേഹം എല്ലാം വോട്ടുകളായി മാറും എന്ന പ്രതീക്ഷയിലാണ് വിജയ്. ആ രാഷ്ട്രീയ പട്ടാഭിഷേകത്തിന് മാറ്റുകൂട്ടും വിധമുള്ള പല രംഗങ്ങളും ഡയലോഗുകളും ഒക്കെയാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നും ട്രെയിലറില്‍ വ്യക്തം.
Also Read: വിജയ്ക്ക് 220 കോടി! ജനനായകന്റെ മൊത്തം ചെലവും താരങ്ങളുടെ പ്രതിഫലത്തിന്റെ കണക്കും പുറത്തുവന്നു, മമ്മിത ബൈജുവിന് എത്ര കിട്ടി?എന്നാല്‍ ഇപ്പോള്‍ ജന നായകന്റെ ട്രെയിലറിന് എതിരെ വ്യാപക വിമര്‍ശനങ്ങളാണ് വരുന്നത്. ബാലയ്യ നായകനായി എത്തിയ ഭഗവത്് കേസര എന്ന ചിത്രത്തിന്റെ റീമേക്കാണ് സിനിമ എന്ന തരത്തിലാണ് ഇപ്പോള്‍ തെളിവുകള്‍ വരുന്നത്. 2023 ല്‍ പുറത്തിറങ്ങിയ ഭഗവത് കേസരയുടെ ട്രെയിലര്‍ കട്‌സുകള്‍ തന്നെയാണ് ജന നായകനിലും ഉള്ളത്.
എന്തിനും ഭയമുള്ള ഒരു പെണ്‍കുട്ടിയെ എടുത്തു വളര്‍ത്തി, അവളുടെ ഭയം പോക്കാന്‍ വേണ്ടി മിലിട്ടറിയില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഭഗവത് കേസരയില്‍ ബാലയ്യ ചെയ്ത കഥാപാത്രം. ജന നായകന്റെ ട്രെയിലര്‍ നല്‍കുന്ന സൂചനയും ഇതേ കഥയാണെന്നാണ്. എന്തുകൊണ്ട് അവസാനത്തെ സിനിമയായി വിജയ് റീമേക്ക് തിരഞ്ഞെടുത്തു എന്നാണ് ആളുകള്‍ ചോദിക്കുന്നത്.
അമേരിക്കയെ ഭരിക്കുന്നത് ഇന്ത്യക്കാരോ? ട്രംപിന്റെ പുതിയ കണക്കുകൾ പറയുന്നത് ഇങ്ങനെ!
അതിനപ്പുറം, ട്രെയിലര്‍ എഐ ജനറേറ്റഡ് ആണെന്ന വിമര്‍ശനവും ഉണ്ടായിരുന്നു. രണ്ട് ദിവസം മുന്‍പാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നത്. എന്നാല്‍ ജെമിനി എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണെന്ന് തെളിയിക്കുന്ന ലോഗോ അതില്‍ വ്യക്തമായിരുന്നു. വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന്, ആ ട്രെയിലര്‍ ഡിലീറ്റ് ചെയ്യുകയും പുതിയ ട്രെയിലര്‍ പുറത്തുവിടുകയുമായിരുന്നു. എന്തുകൊണ്ട് ഇത്രയധികം ഹൈപ്പോടെ വരുന്ന സിനിമയ്ക്ക് വേണ്ടി ഒരു തരി പോലും ആത്മാര്‍ത്ഥത കാണിക്കാത്തത് എന്നാണ് ആരാധകരുടെ ചോദ്യം.
ഭഗവത് കേസരയുടെ റീമേക്കാണോ ജന നായകന്‍ എന്ന ചോദ്യത്തിന് എച്ച് വിനോദ് ആണെന്നോ അല്ലെന്നോ ഉള്ള വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. സിനിമ എങ്ങനെ ആയാലും വിജയ് പ്രേക്ഷകര്‍ സ്വീകരിച്ചുകൊള്ളും എന്ന ആത്മവിശ്വാസത്തിലാണോ ഒരു ആത്മാര്‍ത്ഥതയും ഇല്ലാതെ സിനിമ ചെയ്യുന്നത് എന്നാണ് ഉയരുന്ന ചോദ്യങ്ങള്‍. ഇത് വിജയ് ആരാധകരോട് കാണിക്കുന്ന ചതിയാണ് എന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.






English (US) ·