Authored by: അശ്വിനി പി|Samayam Malayalam•6 Nov 2025, 4:53 pm
എല്ലാം കൊണ്ടും സന്തോഷവും സംതൃപ്തിയുമുള്ള ഒരു ജീവിതമാണ് എന്റേത്, ഞാനെത്ര ഭാഗ്യവതിയാണ് എന്ന് ഈ ജന്മദിനം എന്നെ ഓര്‍മപ്പെടുത്തുന്നു എന്ന് സ്വാസിക പറയുന്നു
സ്വാസികയുടെ ജന്മദിനംലബ്ധര്പന്ത് എന്ന തമിഴ് ചിത്രത്തിന് ശേഷം സ്വാസികയുടെ കരിയര്‍ ആകെ മൊത്തം മാറി. ഇപ്പോള്‍ തമിഴിലും തെലുങ്കിലുമൊക്കെ അഭിനയ സാധ്യതകളുള്ള നല്ല കഥാപാത്രങ്ങള്‍ കിട്ടുന്ന സന്തോഷത്തിലാണ് സ്വാസിക. സംതൃപ്തയാണെന്ന് സ്വാസിക തന്നെ പറയുന്നു. അതിനൊപ്പം സന്തോഷമുള്ളൊരു കുടുംബ ജീവിതവും കിട്ടിയതോടെ ജീവിതം പൂര്‍ണം.
Also Read: ദിലീപിന്റെ രാശിയാണത്! റാണിയും ക്ലിക്കായി, പൂക്കി ലുക്കില്‍ ദിലീപിന്റെ നായികഇപ്രാവശ്യത്തെ ജന്മദിനം ആഘോഷിച്ചതിന് ശേഷം ദൈവത്തോടും പ്രപഞ്ചത്തോടും നന്ദി പറഞ്ഞ് സ്വാസിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. നിനക്കൊപ്പമുള്ള എന്റെ ജീവിതം മനോഹരമാണ് എന്നതല്ല, അതിനപ്പുറം പൂര്‍ണമാണ് എന്നതാണ് ശരി. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ് എന്ന് പറഞ്ഞ് സ്വാസികയെ ടാഗ് ചെയ്ത് പ്രേം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചിരുന്നു. പിന്നാലെയാണ് സ്വാസികയുടെ പോസ്റ്റ് എത്തിയത്.
നന്ദി എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. ഇന്ന് എന്റെ ഹൃദയം നിറഞ്ഞിരിയ്ക്കുന്നു. എല്ലാത്തിനും ഈ പ്രപഞ്ചത്തോട് നന്ദിയുള്ളവളാണ് ഞാന്‍. ഏറ്റവും നന്നായി സ്‌നേഹിക്കുന്ന അച്ഛനും അമ്മയും, അതിശയകരമായ ഒരു പങ്കാളി, അത്ഭുതകരമായ ഭര്‍തൃവീട്ടുകാര്‍, കെയര്‍ ചെയ്യുന്ന സഹോദരങ്ങളും കസിന്‍സും സത്യസന്ധമായ സുഹൃത്തുക്കള്‍, തൃപ്തികരമായ കരിയര്‍, മനോഹരമായ ഒരു കുടുംബം എല്ലാത്തിനും ഞാന്‍ നന്ദിയുള്ളവളാണ്.
ഞാന്‍ എത്ര ഭാഗ്യവതിയാണ് എന്ന് ഈ ജന്മദിനം എന്നെ ഓര്‍മപ്പെടുത്തുന്നു. എനിക്ക് ചുറ്റും സ്‌നേഹവും പിന്തുണയും സന്തോഷവുമെല്ലാം നിറച്ചതിന് യൂണിവേഴ്‌സിന് നന്ദി. എനിക്ക് തന്നതിനെല്ലാം, ഇനി തരാനിരിക്കുന്നതിനും നന്ദി- എന്നാണ് സ്വാസിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പോസ്റ്റിന് താഴെ നടിയോടുള്ള സ്‌നേഹം അറിയിച്ചു വരുന്ന കമന്റുകളും നിറയുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·