ഈ ദീപാവലിക്ക് എല്ലാം ഇരട്ടിയാണ്! വീണ്ടും അമ്മയാകുന്ന സൂചന നൽകി ഉപാസന; സന്തോഷം ഇരട്ടിയെന്ന് താരം
2 months ago
3
Authored by: ഋതു നായർ|Samayam Malayalam•23 Oct 2025, 11:42 am
അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ തയ്യാറാണെന്ന് പറഞ്ഞിരുന്നു . 2023 ജൂണിൽ ദമ്പതികൾക്ക് ക്ലിം കാര ജനിക്കുന്നത്
ഉപാസന ദീപാവലി ആഘോഷം(ഫോട്ടോസ്- Samayam Malayalam)
11 വർഷത്തെ ദാമ്പത്യത്തിന് ശേഷം, 2023 ജൂണിൽ ആണ് നടൻ രാം ചരണും ഉപാസന കാമിനേനി കൊനിഡേലയും അവരുടെ ആദ്യത്തെ കുഞ്ഞിനെ സ്വീകരിക്കുന്നത്. ക്ലിം കാര എന്നാണ് മകളുടെ പേര്. മറ്റൊരു കുഞ്ഞിനെ കൂടി സ്വാഗതം ചെയ്യാൻ തങ്ങൾ റെഡി ആണെന്ന് അടുത്തിടെ പങ്കിട്ട ഒരു അഭിമുഖത്തിൽ ഉപാസന പറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും അമ്മയാകുന്നു എന്ന സൂചനയാണ് അവരുടെ പുതിയ പോസ്റ്റിൽ പറയുന്നത്. ഈ ദീപാവലി ആഘോഷം ഇരട്ടിയായിരുന്നു. സ്നേഹവും അനുഗ്രഹങ്ങളും എല്ലാം ഇരട്ടിയാണ്. എന്ന് ക്യാപ്‌ഷനിലൂടെ പറയുമ്പോൾ ഉപാസനയെ സ്നേഹം കൊണ്ടും പൂജകൊണ്ടും മൂടുകയാണ് പ്രിയപ്പെട്ടവർ. updating