24 April 2025, 09:31 AM IST

ആൾത്തിരക്കൊഴിഞ്ഞ പഹൽഗാം, ഷാരൂഖ് ഖാൻ | ഫോട്ടോ: AFP
പഹൽഗാം: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ നടന്ന ഭീകരാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി ഷാരൂഖ് ഖാൻ. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് താരം പറഞ്ഞു. രാഷ്ട്രമെന്ന നിലയിൽ ഐക്യത്തോടെയും ശക്തമായും നിൽക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു ഷാരൂഖിന്റെ പ്രതികരണം.
"പഹൽഗാമിൽ നടന്ന വഞ്ചനയിലും മനുഷ്യത്വരഹിതമായ അക്രമത്തിലുമുള്ള ദുഃഖവും രോഷവും വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയില്ല. ഇതുപോലുള്ള സമയങ്ങളിൽ, ദൈവത്തിലേക്ക് തിരിയാനും ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാനും എന്റെ അഗാധമായ അനുശോചനം അറിയിക്കാനും മാത്രമേ കഴിയൂ. ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് ഐക്യത്തോടെയും ശക്തമായും നിൽക്കാനും ഈ ഹീനമായ പ്രവൃത്തിക്കെതിരെ നീതി നേടാനും കഴിയട്ടെ." ഷാരൂഖ് ഖാന്റെ വാക്കുകൾ.
ചൊവ്വാഴ്ച പഹൽഗാമിലെ വിനോദ സഞ്ചാരികൾക്കുനേരെ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിലധികം പേർക്ക് ഗുരുതമായിപരിക്കേറ്റു. ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകരസംഘടനയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ നയതന്ത്ര തലത്തിൽ കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്.
സിന്ധു നദീജല കരാർ മരവിപ്പിച്ചു. പാകിസ്താൻ പൗരന്മാർക്ക് ഇനി SVES വിസ നൽകില്ല. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ പാകിസ്താന്റെ ഡിഫൻസ് അറ്റാഷമാരെ ഇന്ത്യ പുറത്താക്കി. അവർ ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ത്യയും പാകിസ്താനിലെ ഡിഫൻസ് അറ്റാഷെമാരെ പിൻവലിക്കും. വാഗ-അട്ടാരി അതിർത്തി അടച്ചുപൂട്ടും. തുടങ്ങിയ തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.
Content Highlights: Shah Rukh Khan expresses grief implicit the Pahalgam panic attack, urging nationalist unity
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·