Authored by: ഋതു നായർ|Samayam Malayalam•21 Dec 2025, 3:22 p.m. IST
ഇത്തവണ അച്ഛന്റെ പിറന്നാൾ കുറെകുറേ സർപ്രൈസ് നല്കണം എന്ന് ആശിച്ചിരുന്നു. എന്നാൽ ഒന്നും നടന്നില്ലല്ലോ. ഇപ്പോഴും അച്ഛൻ ഒപ്പം ഇല്ലെന്ന് വിശ്വസിക്കാൻ വയ്യെന്നാണ് മകൾ പറയുന്നത്.
abhirami vishnu(ഫോട്ടോസ്- Samayam Malayalam)അച്ഛന് അൻപതാം പിറന്നാൾ ആശംസകൾ.
നിങ്ങളുടെ ഈ പിറന്നാളിനായി ഞാൻ കാത്തിരുന്നതാണ് എനിക്ക് ഒരുപാട് പദ്ധതികളുണ്ടായിരുന്നു മനസ്സിൽ. നിങ്ങൾ അർഹിക്കുന്നതുപോലെ, നമ്മൾ ഒരുമിച്ച് ചേർന്ന് ആഘോഷിക്കാമായിരുന്നു എന്ന ആഗ്രഹം ഇന്നും മനസ്സ് നിറഞ്ഞു നിൽക്കുകയാണ്. നിങ്ങൾ ഉണ്ടാക്കി പോയ ശൂന്യത സഹിക്കാനാവാത്തതാണ് ഇപ്പോഴും അതിൽ നിന്നും നമ്മൾ മുക്തരായിട്ടില്ല.. എങ്കിലും ഇന്ന് ഞാൻ എനിക്ക് തന്നെ ഒരു ഓർമ്മപ്പെടുത്തൽ നൽകി—ഇന്ന് ഞാൻ കരയില്ല എന്ന്. കാരണം ഇന്ന് നിങ്ങളുടെ ദിവസമാണ്, നിങ്ങളെ ആഘോഷിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.നിങ്ങൾ ഞങ്ങളോടൊപ്പം ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് എത്ര ആഗ്രഹിക്കുന്നു എന്ന് അറിയാമോ അച്ഛാ. ഓരോ ദിവസവും കടുപ്പമാണ്, നിങ്ങളില്ലാതെ മുന്നോട്ട് എങ്ങനെ പോകണമെന്ന് ഓർക്കുമ്പോൾ ഒക്കെയും വേദനയാണ്. ഇപ്പോഴും ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ് എങ്ങനെ മുൻപോട്ട് പോകാം എന്ന്. പക്ഷേ മനസ്സിന്റെ ആഴത്തിൽ എവിടെയോ, നിങ്ങൾ എന്നെ നോക്കി സംരക്ഷിക്കുന്നത് പോലെ തോന്നും, അച്ഛൻ എപ്പോഴും ചെയ്തതുപോലെ നമ്മുടെ കുടുംബത്തെ സംരക്ഷിക്കുന്ന കാവൽക്കാരനായി ഞങ്ങൾക്ക് ഉണ്ടെന്നും ഞങ്ങൾക്ക് വേണ്ടി എല്ലാം ചെയ്യുന്നതായി ഞാൻ വിശ്വസിക്കുന്നു.
ALSO READ: പതിവ് ഡയാലിസിസിനായി പുറപ്പെട്ട യാത്ര! വഴിമധ്യേ അസ്വസ്ഥതകൾ; അപ്പോഴും ഷിനോജും മനുവും; സാറിന്റെ അവസാന യാത്രയിലും ഈ രണ്ടുപേർ
നിങ്ങൾ തന്നെയാണ് എന്റെ ലോകം. ഹാപ്പി ബർത്ത്ഡേ, അച്ഛാ. ഞാൻ നിങ്ങളെ അത്രയും ഏറെ സ്നേഹിക്കുന്നു വീണ്ടും നമ്മൾ കൂടിയുമുട്ടുന്നതുവരെ കാത്തിരിക്കുന്നു അച്ഛാ; അഭിരാമി കുറിച്ചു.





English (US) ·