Authored by: അശ്വിനി പി|Samayam Malayalam•2 Oct 2025, 9:08 am
15 വർഷം പ്രണയിച്ചിട്ടും, പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയിട്ടും വിവാഹം ചെയ്യാൻ പോകുന്ന ആളുടെ ഫോട്ടോ പുറത്തുവിടാതിരുന്ന നടിയാണ് കീർത്തി സുരേഷ്. അങ്ങനെയൊരാൾ തന്റെ ഫാമിലി പ്ലാനിങ് പരസ്യമായി പറയുമോ
കീർത്തി സുരേഷ്ഉടനെ മുത്തശ്ശിയാവാനുള്ള പ്ലാനുണ്ടോ എന്നായിരുന്നു ചോദ്യം, ഞാനോ എന്ന് ചോദിച്ച മേനക, ഇല്ല എന്ന് പുച്ഛ ഭാവത്തിൽ മറുപടി നൽകുകയായിരുന്നു. കീർത്തി സുരേഷിന്റെ ഫാമിലി പ്ലാനിങ് അമ്മയോടാണോ ചോദിക്കുന്നത് എന്ന് ചോദിച്ച് വ്യാപകമായ നെഗറ്റീവ് കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.
Also Read: ഇമോഷണലി തകർന്ന അവസ്ഥയിൽ നിന്ന് തിരിച്ചുവന്ന് നസ്റിയ നസീം; നച്ചുവിനെ ചേർത്തുപിടിച്ച് ഫഹദ്!തന്റെ സ്വകാര്യ ജീവിതത്തെ പ്രൊഫഷനുമായി യാതൊരു തരത്തിലും ബന്ധിപ്പിക്കാൻ ആഗ്രഹിക്കാത്ത നടിയാണ് കീർത്തി സുരേഷ് . അതുകൊണ്ട് തന്നെ ഇത്തരം ചോദ്യങ്ങളെയും നടി പാടെ അവഗണിക്കും. നിലവിൽ കരിയറിൽ വളരെ അധികം ഫോക്കസ് ആയി മുന്നോട്ടു പോകുകയാണ് ദേശീയ പുരസ്കാര ജേതാവുകൂടെയായ കീർത്തി സുരേഷ്
15 വർഷത്തെ പ്രണയത്തിനൊടുവിലാണ് കീർത്തി സുരേഷും ആന്റണി തട്ടിലും ഒന്നിച്ചത്. മതത്തിന്റെ എതിർപ്പുകളൊന്നും വിവാഹത്തിന് തടസ്സമായില്ല. ഗോവയിൽ വച്ചു നടന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ് സൗത്ത് ഇന്ത്യൻ മാധ്യമങ്ങളിലും ആഘോഷമായിരുന്നു.
Also Read: ആ പ്രണയം തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ, ജീവിതത്തിലെ ഇപ്പോഴത്തെ സന്തോഷം ഇതാണ്, മതിവരാത്ത പ്രണയം!
പതിനഞ്ച് വർഷം പ്രണയിക്കുകയും, ലിവിങ് റിലേഷനിൽ ജീവിക്കുകയും ചെയ്തിട്ടും കീർത്തിയുടെ ഈ പ്രണയ കഥ സോഷ്യൽ മീഡിയയിൽ വന്നില്ല ല്ലോ എന്നതായിരുന്നു ആരാധകരുടെ അമ്പരപ്പ്. പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയതിന് ശേഷവും കീർത്തി ആന്റണിയുടെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. അതും ആരാധകർക്ക് ആന്റണിയെ കുറിച്ചറിയാനുള്ള ആകാംക്ഷ കൂട്ടി. പക്ഷേ അപ്പോഴും സ്വകാര്യ ജീവിതത്തിന് മുൻതൂക്കം നൽകുകയായിരുന്നു കീർത്തി.
India vs West Indies: അഹമ്മദാബാദ് ടെസ്റ്റ്; ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് പരിക്ക്
മലയാള സിനിമയിൽ തുടങ്ങി, തമിഴും തെലുങ്കും താണ്ടി ഇപ്പോൾ ബോളിവുഡ് സിനിമയിൽ സജീവമാവുകയാണ് കീർത്തി സുരേഷ്. വിവാഹ ജീവിതം തന്നെ യാതൊരു തരത്തിലും മാറ്റിയിട്ടില്ല. എങ്ങനെയായിരുന്നോ വിവാഹത്തിന് മുൻപ് അതേ പടിയാണ് മുന്നോട്ടു പോകുന്നത്. അതിന് കാരണം വർഷങ്ങളായുള്ള തങ്ങളുടെ സൗഹൃദമാണ് എന്ന് കീർത്തി സുരേഷ് പറഞ്ഞിരുന്നു

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·