07 April 2025, 03:58 PM IST

അവന്തിക സുന്ദറും ഖുശ്ബുവും/ അവന്തിക സുന്ദർ | Photo: instagram/ avantika sundar
സിനിമയില്‍ അരങ്ങേറ്റം കുറിക്കാനുള്ള കാത്തിരിപ്പിലാണ് നടി ഖുശ്ബുവിന്റേയും സംവിധായകന്‍ സുന്ദറിന്റേയും മകള്‍ അവന്തിക. ഒരു സിനിമാ കുടുംബത്തില്‍നിന്ന് വരുന്നത് പ്രിവിലേജ് ആണെങ്കിലും തന്റെ മാതാപിതാക്കള്‍ തന്നെ സിനിമയില്‍ ലോഞ്ച് ചെയ്യാമെന്ന് ഒരിക്കലും വാഗ്ദ്ധാനം ചെയ്തിട്ടില്ലെന്നും അവന്തിക പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരപുത്രി.
'എന്റെ മാതാപിതാക്കള്‍ എന്നെ സിനിമയില്‍ ലോഞ്ച് ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. അങ്ങനെ സിനിമയില്‍ അരങ്ങേറണമെന്ന് എനിക്ക് ആഗ്രഹവുമില്ല. ആരെങ്കിലും എന്നെ സമീപിക്കാനായി കാത്തിരിക്കുകയാണെന്നും ഞാന്‍ സ്വന്തമായി അഭിനയിത്തിലേക്കുള്ള വഴി കണ്ടെത്തിയെന്നും പറഞ്ഞാല്‍ അത് കള്ളമായിരിക്കും. എന്റെ മാതാപിതാക്കള്‍ കാരണമാണ് എനിക്ക് സിനിമാ മേഖലയില്‍ ഒരു സ്ഥാനമുള്ളത് എന്ന് സമ്മതിക്കാതിരിക്കുന്നത് തെറ്റാണെന്ന് ഞാന്‍ കരുതുന്നു. സിനിമയിലെ ആളുകളുമായി കണക്ഷന്‍ ഉണ്ടാക്കിയെടുക്കാന്‍ അവരുടെ സഹായം എനിക്ക് ആവശ്യമാണ്. അവരുടെ പിന്തുണയില്ലാതെ എനിക്ക് അതിന് സാധിക്കില്ല.'-അഭിമുഖത്തില്‍ അവന്തിക പറയുന്നു.
തന്റെ ഉയരത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും അവന്തിക കൂട്ടിച്ചേര്‍ക്കുന്നു. '180 സെ.മീ ആണ് എന്റെ ഉയരം. ഇത് കാരണം സിനിമയില്‍ അരങ്ങേറാന്‍ ഞാന്‍ ഒരുപാട് കാലം കാത്തിരുന്നു. ഒരു നടിക്ക് ആവശ്യമായ രൂപഭംഗിയും ശാരീരിക അളവുകളും എനിക്കില്ലായിരുന്നു. കൗമാര കാലത്ത് ഞാന്‍ അല്‍പം തടിച്ച്, കണ്ണടയെല്ലാം വെച്ചുള്ള രൂപമായിരുന്നു എന്റേത്. സുന്ദരിമാരായ നടിമാരെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഇത് എനിക്ക് പറ്റിയ ജോലിയല്ല എന്ന് തോന്നിയിരുന്നു. എന്നാല്‍ കൊറോണയുടെ സമയത്ത് തനിക്ക് സംഭവിച്ച പരിക്ക് ഈ കാഴ്ച്ചപ്പാടുകളെല്ലാം മാറ്റിമറിച്ചു. അന്ന് തന്റെ സ്വപ്നത്തെ പിന്തുടരാന്‍ തീരുമാനമെടുത്തു.'അവന്തിക പറയുന്നു.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനം അഭിനയം മാത്രമല്ല പഠിപ്പിച്ചതെന്നും ഒരു താരപുത്രി എങ്ങനെ സമ്മര്‍ദ്ദങ്ങളെ നേരിടണമെന്ന് പഠിപ്പിച്ചുവെന്നും അവന്തിക കൂട്ടിച്ചേര്‍ക്കുന്നു. മാതാപിതാക്കളുമായുള്ള താരതമ്യത്തില്‍നിന്ന് തനിക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നും പക്ഷേ ഏറ്റവും മികച്ചതുതന്നെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നുവെന്നും അവന്തിക വ്യക്തമാക്കി.
Content Highlights: avantika sundar had to hold her debut owed to her tallness parents refused to motorboat her
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·