14 September 2025, 09:35 PM IST

ഉർവശി റൗട്ടേല, മിമി ചക്രവർത്തി | Photo: Instagram/ Urvashi Rautela, Mimi Chakraborty
നടി ഉര്‍വശി റൗട്ടേലയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യംചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശിച്ചാണ് നോട്ടീസ്. ചൊവ്വാഴ്ച ഹാജരാവാന്‍ നടിയോട് ഇഡി ആവശ്യപ്പെട്ടു.
നേരത്തെ, തൃണമൂല്‍ മുന്‍ എംപി മിമി ചക്രവര്‍ത്തിക്കും ഇഡി നോട്ടീസ് നല്‍കിയിരുന്നു. തിങ്കളാഴ്ച ഹാജരാവാനാണ് മിമി ചക്രവര്‍ത്തിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വണ്‍എക്‌സ് ബെറ്റിങ് ആപ് കേസിലാണ് ഇഡി നടപടി.
കേസില്‍ നേരത്തെ മുന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നേയും ശിഖര്‍ ധവാനേയും ഇഡി ചോദ്യംചെയ്തിരുന്നു. ശിഖര്‍ ധവാനെ എട്ടുമണിക്കൂറോളം ഇഡി ചോദ്യംചെയ്തിരുന്നു. ബംഗാളി സിനിമാ- ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയായ നടികൂടിയാണ് തൃണമൂല്‍ എംപിയായിരുന്ന മിമി ചക്രവര്‍ത്തി.
Content Highlights: ED summons Urvashi Rautela, Mimi Chakraborty betting app case
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·