ഉറുസിന് 46 ലക്ഷം മുടക്കി നമ്പർ സ്വന്തമാക്കിയ വേണു ഗോപാലകൃഷ്ണൻ മലയാള സിനിമയിലേക്ക്

9 months ago 8

12 April 2025, 03:53 PM IST

venu gopalakrishnan

പ്രതീകാത്മക ചിത്രം, വേണു ഗോപാലകൃഷ്ണൻ

4.66 കോടിയുടെ ലമ്പോർഗിനി ഉറുസിന്, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ലേലത്തുക മുടക്കി KL 07 DG 0007 എന്ന നമ്പർ സ്വന്തമാക്കിയ ഐടി കമ്പനി ഉടമ വേണു ഗോപാലകൃഷ്ണൻ മലയാള സിനിമയിലേക്ക്. കേരള മോട്ടോർ വാഹന വകുപ്പ് നടത്തിയ ലേലത്തിൽ 46 ലക്ഷം രൂപ മുടക്കിയാണ് തന്റെ ഇഷ്ട നമ്പർ അദ്ദേഹം സ്വന്തമാക്കിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്ന വേണു, കൊച്ചി ഇൻഫോപാർക്കിലെ LITMUS 7 കമ്പനി ഉടമയാണ്.

ഇൻഫോപാർക്കിലെ തന്നെ മറ്റൊരു ഐടി കമ്പനി ഉടമയായ റിനിഷ് നിർമിച്ച്, ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന 'സാഹസം' എന്ന സിനിമയിലാണ് വേണു ഒരു സുപ്രധാന വേഷം ചെയ്യുന്നത്. സാഹസത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അണിയറ പ്രവർത്തകർ തന്നെയാണ് വിവരം പുറത്തുവിട്ടത്.

ഒട്ടേറെ ആഡംബര കറുകൾ സ്വന്തമായുള്ള വേണു ഒരു സാഹസിക സഞ്ചാരി കൂടിയാണ്. ലംബോർഗിനി ഹുറാക്കാൻ സ്റ്റെറാറ്റോ, ബിഎംഡബ്ല്യു എം1000 എക്സ്ആർ ബൈക്ക് എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ വാഹനശേഖരം . ലോകത്തിലെ തന്നെ സ്പെഷ്യൽ കാറായി കരുതപ്പെടുന്ന ലംബോർഗിനി ഹുറാക്കൻ സ്റ്റെറാറ്റോ 'സാഹസം' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഉപയോഗിച്ചതും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

ഡയറക്ടർ ബിബിൻ കൃഷ്ണയടക്കം ഒട്ടേറെ ഐടി ജീവനക്കാർ ഭാഗമായുള്ള സിനിമയാണിത്. ചിത്രത്തിലേക്ക് വേണുവിന്റെ വരവുകൂടി ആയതോടെ ഐടി ജീവനക്കാർക്കിടയിൽ വലിയൊരു തരംഗം സൃഷ്ട്ടിച്ചിരിക്കുകയാണ് 'സാഹസം'. സിനിമയുടെ ഒട്ടേറെ ഭാഗങ്ങൾ ഈയിടെ കൊച്ചി സ്മാർട്ട്സിറ്റിയിലും പരിസരത്തും ചിത്രീകരിച്ചിരുന്നു.

Content Highlights: Venu Gopalakrishnan to participate Malayalam cinema

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article