ഉല്ലാസ് ജീവന്റെ പുതിയ ചിത്രം 'ദി അക്യുസ്ഡ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്; ആറ് ഭാഷകളിൽ ചിത്രം എത്തും

9 months ago 7

16 April 2025, 07:39 PM IST

anna rajan the accused

ഫസ്റ്റ് ലുക്ക് പോസ്റ്റർ, അന്ന രാജൻ | Photo: Special Arrangement

രസ്യചിത്രങ്ങളുടെ സംവിധായകനും എഡിറ്ററുമായ ഉല്ലാസ് ജീവന്‍ കഥയും തിരക്കഥയും എഡിറ്റിങ്ങും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം 'ദി അക്യൂസ്ഡ്' ആദ്യ ടൈറ്റില്‍ പോസ്റ്റര്‍ വിഷു ദിനത്തില്‍ നടി അന്നാ രാജന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ചലച്ചിത്ര രംഗത്തെ പ്രമുഖരും പോസ്റ്റര്‍ പങ്കു വച്ചു.

ദേശാടന പക്ഷികള്‍ സിനിമ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ബെംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ കമ്പനി നടത്തുന്ന ഉല്ലാസ് ജീവന്‍ നിരവധി പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഐടി മേഖലയിലെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ പ്രൊജക്റ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത് മനോജ് പയ്യോളിയാണ്.

ക്യാമറ: തേനി ഈശ്വര്‍. സംഗീതം: രാജേഷ് മുരുഗേശന്‍. ചീഫ് അസോസിയേറ്റ്: സുധീഷ് ദിലീപ്, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: ശ്രീഗേഷ്, മോളി. പിആര്‍ഒ: പി ആര്‍ സുമേരന്‍.

കാസ്റ്റിങ് പൂര്‍ത്തിയായി വരുന്ന ഈ സിനിമയില്‍ മലയാളത്തിലെ പ്രമുഖതാരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് തുടങ്ങിയ ആറുഭാഷകളിലാണ് സിനിമ എത്തുന്നത്. ചിത്രത്തിന്റെ പുജ ഉടനെ നടക്കും.

Content Highlights: Ullas Jeevan`s `The Accused` unveils its archetypal look poster

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article