Produced by: ഋതു നായർ|Samayam Malayalam•5 Oct 2025, 10:24 am
തീരെ വയ്യാത്ത അവസ്ഥയിലും ഉല്ലാസ് എത്തി. തിരച്ചു കാറിൽ കയറാൻ പോകുമ്പോളും കണ്ണുകൾ നിറയുന്ന കാഴ്ച. അധികം വൈകാതെ അദ്ദേഹം പൂർണ്ണ ആരോഗ്യവാൻ ആകുമെന്ന് ലക്ഷ്മി
ഉല്ലാസ് പന്തളം(ഫോട്ടോസ്- Samayam Malayalam)കൈകാലുകൾക്ക് സ്വാധീനം കുറവ് ഉള്ളതുകൊണ്ട് വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം നടക്കുന്നത്. അയ്യോ ഇതെന്ത് പറ്റി എന്നുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ സ്ട്രോക്ക് ആകാം എന്നാണ് മറ്റുചിലർ കമന്റുകൾ പങ്കിടുന്നത്. ഇടത് കൈയ്ക്ക് എന്തോ സ്വാധീനക്കുറവ് ഉള്ളതുപോലെ തോന്നിക്കുന്നതും സ്റ്റിക്കിന്റെ സഹായത്തോടെ അദ്ദേഹം നടക്കുന്നതും എല്ലാം ആരാധകർ ചൂണ്ടികാണിക്കുന്നു.
പൂർണ്ണ ആരോഗ്യവാനായി ഇദ്ദേഹം വന്നിട് വേണം തങ്ങളുടെ സ്ഥിരം ഡാൻസ് കളിയ്ക്കാൻ എന്ന അഭിപ്രായമാണ് ലക്ഷ്മി നക്ഷത്ര പങ്കുവച്ചത്. മാത്രമല്ല കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ ഉല്ലാസ് ഇമോഷണൽ ആകുന്നതും ചിരിച്ചുകൊണ്ട് പോകൂ എന്ന് ലക്ഷ്മി ഇമോഷണൽ ആയി പറയുന്നതും വൈറൽ വീഡിയോയിൽ ഉണ്ട്.അടുത്തിടെയാണ് ആദ്യ ഭാര്യയുടെ മരണശേഷം ഉല്ലാസ് വീണ്ടും വിവാഹിതനായത്.അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ദിവ്യയും ആയി ഉല്ലാസിന്റെ വിവാഹം നടന്നത് വളരെ ലളിതമായിട്ടായിരുന്നു.
ALSO READ: ഐശ്വര്യയുടെ മനം കവർന്ന ആദിത്യ! ഭർത്താവ്, ഏകമകൾ, മലയാളിയാണോ; ആദിത്യയും അമിതും നെയ്തെടുത്ത സുന്ദര ലോകം
വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായപ്പോഴാണ് വിവാഹവാർത്ത ആരാധകർ പോലും അറിയുന്നത് തന്നെ. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിനുണ്ടായിരുന്നത്. എന്നാൽ വിവാഹത്തിന് പിന്നാലെ ഒട്ടനവധി ആരോപണങ്ങളും പഴികളും ഉല്ലാസിനു കേൾക്കേണ്ടി വന്നു, ഭാര്യയുടെ മരണത്തിനു പിന്നാലെ വിവാഹം കഴിച്ചതിന്റെ പേരിൽ ആയിരുന്നു പഴികൾ മുഴുവൻ ഉല്ലാസിന്റെ നേർക്കുവന്നത്.





English (US) ·