03 April 2025, 08:18 PM IST
ഗ്രാഫിക്‌സിലൂടെ ഒരുക്കിയ ദൃശ്യങ്ങളാണ് അസ്രയേൽ ഗാനത്തിന്റെ വീഡിയോയിലുള്ളത്

എമ്പുരാനിൽ മോഹൻലാൽ | Photos: Facebook
തിയേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി കുതിപ്പ് തുടരുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാനിലെ മൂന്നാമത്തെ ഗാനം പുറത്ത്. ഉഷാ ഉതുപ്പ് ആലപിച്ച അസ്രയേൽ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. അപ്‌ലോഡ് ചെയ്ത് അരമണിക്കൂറിനകം 50,000-ത്തിലേറെ പേരാണ് മൂന്നര മിനുറ്റോളം ദൈര്‍ഘ്യമുള്ള ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കണ്ടത്.
എമ്പുരാന്റെ അവസാനഭാഗത്തുള്ള ഗാനമാണ് അസ്രയേൽ. ദീപക് ദേവ് സംഗീതം നല്‍കിയ ഗാനത്തിന്റെ വരികളെഴുതിയത് ലൂസിഫറിന്റേയും എമ്പുരാന്റേയും രചയിതാവായ മുരളി ഗോപിയാണ്.
ഗ്രാഫിക്‌സിലൂടെ ഒരുക്കിയ ദൃശ്യങ്ങളാണ് അസ്രയേൽ ഗാനത്തിന്റെ വീഡിയോയിലുള്ളത്. പത്രവാര്‍ത്തകള്‍, ഉദ്ധരണികള്‍ എന്നിവയിലൂടെയെല്ലാമായി കാണിക്കുന്ന അബ്രാം ഖുറേഷി നെക്‌സസിന്റേയും ഷെന്‍ ട്രയാഡിനേയും കുറിച്ചുള്ള സൂക്ഷ്മമായ പല വിശദാംശങ്ങളും ഈ ദൃശ്യങ്ങളില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കും.
പേപ്പര്‍പ്ലേന്‍ ടിവിയാണ് എന്‍ഡ് ക്രെഡിറ്റ്‌സ് ഡിസൈനും അനിമേഷനും തയ്യാറാക്കിയത്. സന്തോഷ് ടി.ജി, സതീഷ് സി.ഡി എന്നിവരാണ് വീഡിയോയുടെ വിഎഫ്എക്‌സ് ഒരുക്കിയത്.
ഇസ്‌ലാം, ക്രിസ്ത്യന്‍ വിശ്വാസ പ്രകാരം മരണത്തിന്റെ മാലാഖയാണ് അസ്രയേൽ. സമാനമായ പല പദങ്ങളും ഉപയോഗിച്ച 'മുരളി ഗോപി ബ്രില്യന്‍സ്' ഗാനത്തില്‍ ദൃശ്യമാണ്. ആദ്യഭാഗമായ ലൂസിഫറിന്റെ അവസാനമുള്ള ഗാനത്തിലെ വാക്കാണ് രണ്ടാം ഭാഗത്തിന്റെ പേരായ എമ്പുരാന്‍. അങ്ങനെയാണെങ്കില്‍ ലൂസിഫര്‍ ഫ്രാഞ്ചൈസിലെ മൂന്നാമത്തെ ചിത്രത്തിന്റെ പേര് അസ്രയേൽ എന്നാകുമെന്നാണ് പലരും പ്രവചിക്കുന്നത്.
Content Highlights: Lyrical video of Azrael opus from L2: Empuraan movie released





English (US) ·