'ഊ ആണ്ടവ' കോപ്പിയടിച്ചു; ടര്‍ക്കിഷ് പോപ്പ് ഗായികക്കെതിരെ ആരോപണമുന്നയിച്ച് ദേവിശ്രീ പ്രസാദ്

6 months ago 7

30 June 2025, 10:59 PM IST

oo-anta-mawa-song

'ഊ ആണ്ടവ' ഗാനത്തിൽ നടി സാമന്ത, അൻല്യാന എന്ന പാട്ടിൽ ഗായിക അറ്റിയേ | Instagram

ഗോള പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച പാട്ടായിരുന്നു 2021-ല്‍ പുറത്തിറങ്ങിയ അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ: ദി റൈസി'ലെ ഊ ആണ്ടവ. നടി സാമന്ത അഭിനയിച്ച ഈ പാട്ട് കോപ്പിയടിച്ചെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത തമിഴ്, തെലുങ്ക് സംഗീതസംവിധായകന്‍ ദേവിശ്രീ പ്രസാദ്.

ടര്‍ക്കിഷ് പോപ്പ് സിങ്ങറായ അറ്റിയേ പാടി അഭിനയിച്ച അന്‍ല്യാന എന്ന പാട്ടിന് 'പുഷ്പ: ദി റൈസി'ലെ ഊ ആണ്ടവ എന്ന ഗാനവുമായി സമാനതകളുണ്ടെന്നും അത് കോപ്പിയടിച്ചതാണെന്നും ദേവിശ്രീ പ്രസാദ് ആരോപിക്കുന്നു. ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിരവധി പേര്‍ ആസ്വദിച്ച ഗാനമാണ് ഊ ആണ്ടവ. അതിപ്പോള്‍ ടര്‍ക്കിഷിലേക്ക് കോപ്പിയടിച്ചിരിക്കുകയാണ്. അറ്റിയേയുടെ വേഷനില്‍ ഊ ആണ്ടവയുമായി ഒരുപാട് സമാനതകളുണ്ട്. ഇതിനെ ഒരു പച്ചയായ കോപ്പി എന്ന് വിളിക്കേണ്ടി വരും, ദേവിശ്രീ പ്രസാദ് പറഞ്ഞു.

'ഞാന്‍ അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്നാല്‍ എനിക്ക് അഭിമാനവുമുണ്ട് - ഇത് നമ്മുടെ സംഗീതത്തിന്റെ അന്താരാഷ്ട്ര തലത്തിലുള്ള സ്വീകാര്യതയാണ് കാണിക്കുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് അറ്റിയേയുടെ അന്‍ല്യാന എന്ന പാട്ട് പുറത്തിറങ്ങിയത്. 2.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ പാട്ട് യൂട്യൂബില്‍ ഇതുവരെ കണ്ടത് 1.8 മില്യണ്‍ കാഴ്ചക്കാരാണ്.

Content Highlights: Pushpa`s `Oo Antava` Devisri Prasad Plagiarism Accusation

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article