എ.ആർ മുരു​ഗദോസ്- ശിവകാർത്തികേയൻ ചിത്രത്തിൽ ബിജു മേനോനും; 'മദ്രാസി' സെപ്റ്റംബർ 5-ന് തീയേറ്ററുകളിൽ

9 months ago 10

14 April 2025, 07:36 PM IST

madharasi movie

പ്രതീകാത്മക ചിത്രം

ശിവകാര്‍ത്തികേയനെ നായകനാക്കി എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന മദ്രാസി ആഗോള റിലീസായി സെപ്റ്റംബര്‍ അഞ്ചിന് തീയേറ്ററുകളിലേക്കെത്തും. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തിന്റെ ടൈറ്റില്‍ ഗ്ലിംപ്‌സ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തില്‍ ബിജു മേനോനും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ശിവകാര്‍ത്തികേയന്റെ 23-ാമത്തേയും ബിജുമെനൊന്റെ ഒന്‍പതാമത്തേയും തമിഴ് ചിത്രമാണിത്. ശ്രീലക്ഷ്മി മൂവീസ് ആണ് മദ്രാസിയുടെ നിര്‍മാണം. വിധ്യുത് ജമാല്‍, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

അമരന്റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിനുശേഷം ഒരുങ്ങുന്ന ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി സുധീപ് ഇളമണ്‍ നിര്‍വഹിക്കുന്നു. എഡിറ്റിങ്: ശ്രീകര്‍ പ്രസാദ്, കലാസംവിധാനം: അരുണ്‍ വെഞ്ഞാറമൂട്, ആക്ഷന്‍ കൊറിയോഗ്രാഫി: കെവിന്‍ മാസ്റ്റര്‍ ആന്‍ഡ് മാസ്റ്റര്‍ ദിലീപ് സുബ്ബരായന്‍, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍.

Content Highlights: Sivakarthikeyan- Biju Menon- AR Murugadoss 'Madrasi' merchandise connected September 5th

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article