Authored byഋതു നായർ | Samayam Malayalam | Updated: 20 Apr 2025, 12:37 pm
എന്റെ മകൾ ഉള്ളതുകൊണ്ട് ഉറപ്പായും അമേരിക്കയാണ് ഏറ്റവും ഇഷ്ടം എന്ന് പറയും. പക്ഷേ യൂറോപ്യൻ കണ്ട്രീസിൽ പോയ എക്സ്പീരിയൻസ് എല്ലാം അനുഭവം ആണ്. ഏറ്റവും ഒടുവിൽ നടത്തിയ കാശി യാത്ര ജീവിതത്തിൽ മറക്കാൻ ആകില്ല.
ലേഖ എംജി ശ്രീകുമാർ എനിക്ക് ആരെയും വിഷമിപ്പിക്കുന്നത് ഇഷ്ടമല്ല. അദ്ദേഹത്തിന്റെ കാര്യങ്ങൾ എനിക്ക് എല്ലാം അറിയുന്നതാണല്ലോ, കഷ്ടപ്പെട്ടുവന്നാൽ ഉടനെ അദ്ദേഹത്തെ ഇത് വേണം അതുവേണം എന്നുപറഞ്ഞു ഞാൻ ബുദ്ധിമുട്ടിക്കില്ല എന്ന് ലേഖ പറയുമ്പോൾ ഞാൻ പാടുന്ന പാട്ടുകൾ ആദ്യം കേൾക്കുന്നത് ലേഖ ആയിരിക്കും എന്നാണ് എംജി നൽകിയ മറുപടി. അതുകേട്ടുകേട്ട് അത് ഞാൻ ഇപ്പോഴും പാട്ടുപാടികൊടുക്കണോ പതിവ് തമാശയോടെ എംജി പറയുന്നു.
ലേഖ: എനിക്ക് വിഷു കൈനീട്ടം ഒക്കെ തന്നല്ലോ
അവതാരക: എന്താണ് തന്നത് എന്ന് പറയണം
ലേഖ : അത് പറയാൻ ആകില്ല. പൈസ ആയിട്ടാണോ എന്തേലും സ്‌പെഷ്യൽ ഗിഫ്റ്റാണോ എന്ന് വീണ്ടും അവതാരക
എംജി: പൈസ ആയിട്ട് തന്നെ കൊടുക്കണം
ലേഖ: എനിക്ക് പൈസ ആയിട്ട് തരാറുണ്ട് പിറന്നാളിനും വിഷുവിനും ഒക്കെ അങ്ങനെയാണ്. കാരണം ശ്രീക്കുട്ടൻ അങ്ങനെ ഒന്നും വാങ്ങി കൊണ്ട് വരുന്ന ആളല്ല. വാങ്ങിയാൽ അത് എനിക്ക് ഇഷ്ടം ആകണം എന്നും ഇല്ല അതുകൊണ്ടുതന്നെ എനിക്ക് പൈസയാണ് തന്നത്.
എംജി: എനിക്ക് തിരികെ ഉണ്ടാക്കി തന്നത് മാമ്പഴ പുളിശ്ശേരിയാണ്. അസാധ്യമായി തന്നെ ഉണ്ടാക്കും. ആൾക്ക് എല്ലാം ഈസിയാണ് . പതിനഞ്ചു മിനിറ്റ് കൊണ്ട് ആള് വയ്ക്കും. എന്ത് വച്ചാലും അങ്ങനെയാണ് നല്ല സ്പീഡ് ആണ്.
ലേഖ: സാരി ഉടുക്കുന്നത് തന്നെ എനിക്ക് ഈസിയാണ്. ഞാൻ വളരെ സമയം കൃത്യമായി തന്നെ പാലിക്കുന്ന ആളാണ്.
ലേഖ: പാട്ട് അല്ലാതെ ഒരുപാട് യാത്രകൾ ചെയ്യാൻ ഇഷ്ടപെടുന്ന ആളാണ് ശ്രീക്കുട്ടൻ.
എംജി: നമുക്ക് നടക്കാൻ പറ്റുന്ന അവസ്ഥകളിൽ ആണ് യാത്രകൾ ചെയ്യാൻ ആകുന്നത്. കുറച്ചുകൂടി കഴിയുമ്പോൾ വയസ് ആവുകയല്ലേ.
ലേഖ: പുറത്തുപോകുമ്പോൾ ആണ് ലോകത്തിൽ ഉള്ള ആളുകളുടെ ജീവിതം കാണുന്നത്. ഒരു കുശുമ്പോ ഒന്നും ഇല്ലാത്ത ആളുകളെ നമുക്ക് അവിടെ കാണാം. ഇവിടെ ആണ് വിഷയങ്ങൾ.
എംജി: വിദേശരാജ്യത്ത് ഒന്ന് തുപ്പിയാൽ വരെ ഫൈൻ ആണ്. ആ ഒരു സംവിധാനം നമ്മുടെ നാട്ടിൽ വരണം. എന്നെ അംബാസിഡർ ആക്കിയതുകൊണ്ട് പറയുന്നതല്ല ആ ഒരു സിസ്റം നാട്ടിൽ വരണം.





English (US) ·