അജിത്ത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത തമിഴ് കോമഡി-ആക്ഷന്‍ ചിത്രം 'ഗുഡ് ബാഡ് അഗ്ലി' വലിയ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അജിത്തിന്റെ വൻ തിരിച്ചുവരവായിട്ടാണ് ആരാധകർ ചിത്രത്തെ കാണുന്നതും. എന്നാൽ, ഇപ്പോൾ സാമൂഹ്യമാധ്യമത്തിൽ ചർച്ചയാകുന്നത് മറ്റൊരു കാര്യമാണ്. ചിത്രത്തിലെ നായിക തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. ഗുഡ് ബാഡ് അഗ്ലി എന്ന പേര് സ്റ്റോറിയിൽ പറയുന്നില്ലെങ്കിൽ ചിത്രത്തിലെ വേഷത്തെക്കുറിച്ച് തൃഷ നേരിട്ട വിമർശനങ്ങൾക്കുള്ള മറുപടിയായാണ് ആരാധകർ ഈ കുറിപ്പിനെ കാണുന്നത്.
'ടോക്സിക് മനുഷ്യരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. നിങ്ങൾ എങ്ങിനെയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. അല്ലെങ്കിൽ, എങ്ങിനെയാണ് സമാധാനത്തോടെ ഉറങ്ങുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ ഇരുന്നുകൊണ്ട് മറ്റുള്ളവരെക്കുറിച്ച് അർഥശൂന്യമായ കാര്യങ്ങൾ പങ്കുവയ്ക്കുന്നത് നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കുന്നുണ്ടോ. നിങ്ങളേയും നിങ്ങൾക്കൊപ്പം താമസിക്കുന്നവരേയും ചുറ്റിപ്പറ്റിയുള്ളവരെയും ഓർത്ത് വിഷമമുണ്ട്. ഒളിച്ചിരിക്കുന്ന ഭീരുക്കളാണ് നിങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ', തൃഷ കുറിച്ചു.
രമ്യ എന്ന കഥാപാത്രത്തെയാണ് തൃഷ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തൃഷയുടെ കഥാപാത്രത്തിന്റെ ഡയലോഗിലൂടെ അജിത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ മങ്കാത്തയുടേയും ബില്ലയുടേയും റഫറന്‍സുകൾ നല്‍കിയത് അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ഇവർക്ക് പുറമെ, അര്‍ജുന്‍ ദാസ്, സുനില്‍, പ്രസന്ന, രാഹുല്‍ ദേവ്, യോഗി ബാബു, ഷൈന്‍ ടോം ചാക്കോ, രഘു റാം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
Content Highlights: Trisha Krishnan hits backmost astatine trolls for ‘anonymous cowardice’
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·