Authored by: ഋതു നായർ|Samayam Malayalam•13 Dec 2025, 1:29 p.m. IST
മദ്യപാനം ശീലിക്കുന്നതും ആ വീട്ടിൽ നിന്നുമാണ്, അച്ഛനും അമ്മയും മക്കളും അടക്കം ഇരുന്നു മദ്യപിക്കാറുണ്ട്. ജീവിതത്തിൽ ഒറ്റപെട്ടുപോയപ്പോൾ അത് ശീലം ആക്കേണ്ടി വന്നു; എന്നാണ് ഉർവശി പറയുന്നത്
(ഫോട്ടോസ്- Samayam Malayalam)പെൺകുട്ടികൾ ഇങ്ങനെ ആകണം, അവർ ഭർത്താവിന്റെ വീടുകളിൽ എത്തിയാൽ അവരുടെ വീട് അതാണ് എന്ന് പറഞ്ഞു പഠിപ്പിച്ചിരുന്ന അമ്മയും മുത്തശ്ശിയും അടങ്ങുന്ന കുടുംബത്തിൽ നിന്നുമാണ് ഉർവശി വിവാഹ ജീവിതത്തിലേക്ക് കടന്നത്. അവർ കണ്ടുവളർന്നതും പഠിച്ചുവളർന്നതും ജീവിതത്തിൽ പ്രാബല്യത്തിൽ ആക്കിയപ്പോൾ പക്ഷേ താൻ പ്രതീക്ഷിച്ചതിനേക്കാൾ ഒരു വീഴ്ച സംഭവിച്ചു എന്നാണ് ഉർവശി പറയുന്നത്. തന്റെ ഇഷ്ടത്തിനുനടന്ന വിവാഹം ആയതുകൊണ്ടുതന്നെ അതിൽ എന്ത് സംഭവിച്ചാലും മറ്റാരും അറിയാതെ താൻ കുറേക്കാലം എല്ലാം ഒളിച്ചുവച്ചു ജീവിച്ചു.
ആകെ അറിയുന്നത് ചേച്ചിക്ക് മാത്രമായിരുന്നു. ചേച്ചി കുറേവട്ടം എല്ലാം നേരെ ആക്കാൻ ശ്രമിച്ചു എങ്കിലും കൈവിട്ടുപോയി. ഇടക്കുവച്ചു ഭർതൃവീട്ടുകാരിൽ നിന്നും കിട്ടിയ സ്വഭാവം ആയിരുന്നു ഡ്രിങ്ക്സ് കഴിക്കുന്നത്. ചെറിയ രീതിയിൽ തുടങ്ങിയ അത് ജീവിതത്തിൽ ആകെ ഒറ്റപെട്ടപ്പോൾ തുടരേണ്ടി വന്നുവെന്നും ഭക്ഷണവും ഉറക്കവും ഇല്ലാതെ അലഞ്ഞു ജീവിക്കേണ്ടി വന്നുവെന്നും താരം തുറന്നുപറഞ്ഞതോടെ ഉർവശി എന്ന റിയൽ ഫൈറ്ററിനെ കുറിച്ചാണ് ഇപ്പോൾ ആരാധകർ സംസാരിക്കുന്നത്.
ALSO READ: ഡ്രിങ്ക്സ് കഴിക്കാൻ ശീലിക്കുന്നത് അവിടെനിന്നും! ഭക്ഷണവും ആരോഗ്യവും ഇല്ലാതെ ഇതിനെ മാത്രം ആശ്രയിച്ചു ജീവിച്ചകാലം; ഉർവശി ഓർക്കുന്നു
റിയൽ ഫൈറ്റർ റിയൽ ലേഡി സൂപ്പർ സ്റ്റാർ. എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം മറനീക്കി പുറത്തുവരും; ആദ്യമായാണ് ആദ്യത്തെ വിവാഹ ജീവിതത്തിൻ്റെ പ്രശ്നങ്ങൾ മനസ് തുറന്നു പറയുന്നത്. അന്ന് എല്ലാവരും എന്തുമാത്രം ചേച്ചിയെ പഴിച്ചു. എത്ര കേട്ടാലും മതിവരില്ല.ഒരിക്കലും തീരരുത് എന്ന് ആഗ്രഹിച്ച് പോകുന്ന സംഭാഷണമായിരുന്നു...താങ്ക്സ് രഞ്ജിനി എന്നുള്ള കമന്റ്സുകൾ ആണ് വൈറൽ വീഡിയോയിൽ നിറയുന്നത്.





English (US) ·