Authored by: അശ്വിനി പി|Samayam Malayalam•2 Dec 2025, 3:51 pm
നടന്‍ ധനുഷുമായി മൃണാള്‍ താക്കൂര്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ട് നാളുകളായി. ഇതുവരെ വാര്‍ത്തകളോടൊന്നും പ്രതികരിക്കാതിരുന്ന മൃണാല്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്
ധനുഷ് | മൃണാൾ താക്കൂർഎന്നാല് സമീപകാലത്തായി മൃണാള്‍ ഗോസിപ്പു കോളങ്ങളില്‍ സജീമായിരുന്നു. തമിഴ് നടന്‍ ധനുഷുമായി പ്രണയത്തിലായി എന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇരുവരും ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത വീഡിയോകളും, അടുത്തിടപഴകുന്നതായ ഫോട്ടോകളും പുറത്തുവന്നതോടെയാണ് ഗോസിപ്പുകള്‍ പ്രചരിച്ചത്. ബോളിവുഡിലും കോളിവുഡിലും എല്ലാം ചൂടുപിടിച്ച ചര്‍ച്ചയായിട്ട് പോലും മൃണാളോ ധനുഷോ അതില്‍ ഒരക്ഷരം പോലും പ്രതികരിച്ചിരുന്നില്ല.
Also Read: ഒരു കൂസലുമില്ലാതെയാണ് സമാന്ത എത്തിയത്, വിവാഹത്തിന്റെ രണ്ട് ദിവസം മുന്‍പ് എവിടെയായിരുന്നു?പിന്നാട് ക്രിക്കറ്റ് താരം ശ്രേയസ് അയ്യരുമായുള്ള പ്രണയ വാര്‍ത്തകളും വന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ശ്രേയസുമായുള്ള പ്രണയ ബന്ധത്തിനാണ് സോഷ്യല്‍ മീഡിയ വളരെ അധികം പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഗോസിപ്പുകള്‍ ഇങ്ങനെ വന്നുകൊണ്ടിരിക്കെ നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വൈറലാവുന്നു.
അമ്മ മൃണാളിന് തല മസാജ് ചെയ്തു കൊടുക്കുന്നതും ഫോണില്‍ ഗോസിപ്പുകള്‍ക്ക് മൃണാള്‍ മറുപടി നല്‍കുന്നതുമായിട്ടാണ് വീഡിയോയില്‍ കാണുന്നത്. അവര് സംസാരിച്ചുകൊണ്ടിരിക്കും, ഞങ്ങള്‍ ചിരിച്ചുകൊണ്ടേയിരിക്കുന്നു. ഗോസിപ്പുകള്‍ എന്നത് ഫ്രീ പ്രമോഷനാണ്, അങ്ങനെ ഫ്രീയായി കിട്ടുന്ന കാര്യങ്ങള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു- എന്നാണ് വീഡിയോയ്ക്ക് മൃണാള്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. അതേ സമയം ആര്‍ക്കൊപ്പം വന്ന ഗോസിപ്പിനുള്ള മറുപടിയാണ് ഇത് എന്ന് മൃണാള്‍ താക്കൂര്‍ പറഞ്ഞിട്ടില്ല.
യുഎസിലെ ചില സ്റ്റേറ്റുകളിൽ സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യം വർധിക്കും, കാരണം ഇതാണ്
ധനുഷുമായി ചേര്‍ത്ത് പല നടിമാരുടെയും പ്രണയ ഗോസിപ്പുകള്‍ സ്വാഭാവികമായി വരുന്നതാണ്. ഒരു ഗോസിപ്പിനോടും ധനുഷ് പ്രതികരിച്ചിട്ടില്ല. വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നും, കരിയറില്‍ ഫോക്കസ് ചെയ്യുകയാണ് എന്നും നേരത്തെ മൃണാള്‍ താക്കൂര്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഹിന്ദിയിലും തെലുങ്കിലുമായി ഒരുപിടി നല്ല സിനിമകളുമായി തിരക്കിലാണ് നിലവില്‍ 33 കാരിയായ മൃണാള്‍

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·