എനിക്കിന്ന് 18 വയസ്സ്, കാണാൻ വാപ്പിച്ചിയില്ല; വേദനയോടെ കലാഭവൻ നവാസിന്റെ മകൻ! ഈ ഡ്രസ്സ് ധരിക്കുന്നത് ഒരു ധൈര്യമാണ്

3 months ago 3

Authored by: അശ്വിനി പി|Samayam Malayalam8 Oct 2025, 3:08 pm

കലാഭവൻ നവാസിന്റെ മരണ ശേഷവും കുടുംബത്തിനെ ഇമോഷണൽ അവസ്ഥയെ കുറിച്ച് പറഞ്ഞുകൊണ്ട് മക്കൾ സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്. ഇന്ന് മകന്റെ പതിനെട്ടാം ജന്മദിനമാണ്. വാപ്പച്ചിയില്ലാത്ത ആദ്യത്തെ ജന്മദിനത്തെ കുറിച്ച് മകൻ പറയുന്നു

kalabhavan navas sonകലാഭവൻ നവാസിൻറെ മകൻ പങ്കുവച്ച പോസ്റ്റ്
കലാഭവൻ നവാസിന്റെ മരണം ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് സംഭവിച്ച ഒരു ദുരന്തമായിരുന്നു. ഷൂട്ടിങിന് വേണ്ടിയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ചോറ്റാനിക്കരയിൽ താമസിച്ചിരുന്ന ഫ്ളാറ്റിലെ മുറിയിൽ അബോധാവസ്ഥയിൽ കണ്ട നടനെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആ ഷോക്കിൽ നിന്ന് ഇപ്പോഴും കുടുംബവും ആരാധകരും പുറത്തുകടന്നിട്ടില്ല.

നവാസിന്റെ മരണ ശേഷവും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകൾ ആക്ടീവായിരുന്നു. മരണ ശേഷം പുറത്തിറങ്ങിയ ഇഴ എന്ന സിനിമയെ കുറിച്ചെല്ലാം മക്കൾ ആ പേജിലൂടെയാണ് ആരാധകരെ അറിയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നവാസിന്റെ മരണത്തിന് ശേഷം കുടുംബം കടന്ന് പോകുന്ന അവസ്ഥകളെ കുറിച്ച് മക്കൾ പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ട്.

Also Read: കല്യാണം കഴിച്ചാൽ അശ്വിനെ മാത്രമേ കഴിക്കൂ എന്ന് ഞാൻ ഒറ്റക്കാലിൽ നിന്ന് വാശി പിടിച്ചു എന്ന് ശ്വേത; ഞാൻ പാടാൻ വേണ്ടി എല്ലാം ത്യജിച്ച ആളാണ്!

ഉപ്പച്ചിയെ സ്നേഹിച്ചവരുടെ പ്രാർത്ഥനയാണ് ഇന്ന് ഉമ്മച്ചിയെ മുന്നോട്ട് നയിക്കുന്നത് എന്നാണ് കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു പോസ്റ്റ്. ഇന്ന് മകൻ റിഹാൻ, വാപ്പ ഏറെ ആഗ്രഹിച്ചിരുന്ന ഒരു ദിവസത്തെ കുറിച്ചാണ് പറയുന്നത്. ഒക്ടോബർ 8, ഇന്ന് മൂത്ത മകൻ റിഹാൻ നവാസിന് 18 വയസ്സ് പൂർത്തിയാകുകയാണ്, വാപ്പച്ചിയില്ലാത്ത ആദ്യത്തെ പിറന്നാൾ

റിഹാൻ നവാസ് പങ്കുവച്ച പോസ്റ്റ്


ഒക്ടോബർ 8, ഇന്നന്റെ പിറന്നാളാണ്. ഏതൊരു കുട്ടിയുടേയും ആഗ്രഹമായിരിക്കും 18 വയസ്സാകുക എന്നത്. പക്ഷെ എനിക്ക് 18 വയസ്സായത് കാണാൻ വാപ്പിച്ചി ഇല്ല. വാപ്പിച്ചിയുടെ ആശംസകൾ കേൾക്കാൻ പറ്റാത്ത ആദ്യത്തെ പിറന്നാൾ. വാപ്പിച്ചിയുടെ വസ്ത്രങ്ങൾ അണിയാൻ എനിക്കും റിദുവിനും വലിയ ഇഷ്ടമാണ്. എപ്പോൾ ചോദിച്ചാലും വാപ്പിച്ചി സന്തോഷത്തോടെ എടുത്തു തരും എന്നിട്ട് ഏതാ വേണ്ടതെന്നു ചോദിക്കും? ഞങ്ങൾ അത് ധരിക്കുമ്പോൾ നിറഞ്ഞ ചിരിയോടെ നോക്കി നിൽക്കും.

15 ബ്രോക്കറേജുകളുടെ ശുപാർശ; എന്നിട്ടും ടാറ്റ ക്യാപിറ്റലിന്റെ ​ഗ്രേ മാർക്കറ്റ് പ്രീമിയം താഴുന്നത് എന്തുകൊണ്ട്?


ഇപ്പോൾ ഞാനും റിദുവും ആ വസ്ത്രങ്ങൾ അനിഞ്ഞാണ് പുറത്തിറങ്ങുന്നത്. എന്നാൽ ഇപ്പോൾ അത് അണിയുമ്പോൾ വാപ്പിച്ചി ഞങ്ങളെ കെട്ടിപ്പിടിച്ച ഫീൽ ആണ്, വല്ലാത്ത ധൈര്യവും തോന്നും. വാപ്പിച്ചി 50 വയസ്സു പുറത്തിയാക്കിയില്ല (രേഖകളിൽ ജനനതിയതി തെറ്റാണ്, ആഗസ്റ്റ്-10-1974 ലാണ് യഥാർത്ഥ ജനനതിയതി). പക്ഷെ ഞങ്ങൾക്ക് 24 വയസ്സാണ് വാപ്പയെ കണ്ടാൽ തോന്നാറുള്ളു. അത്രയും ചെറുപ്പമായ മനസ്സാണ് വാപ്പിച്ചിയുടേത്. ഞങ്ങളെ സുരക്ഷിതരാക്കിയിട്ടാണ് വാപ്പിച്ചി പോയത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article