എനിക്കൊപ്പം അഭിനയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മമ്മൂട്ടി സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി; ഉര്‍വശി പറയുന്നു

1 month ago 2

Authored by: അശ്വിനി പി|Samayam Malayalam6 Dec 2025, 5:43 p.m. IST

പന്ത്രണ്ടാം വയസ്സില്‍ നായികയായ അഭിനയിച്ചു തുടങ്ങിയതാണ് ഉര്‍വശി. മുറിപ്പാവാടയുമിട്ടുകൊണ്ട്, മമ്മൂട്ടി നായകനായ എതിര്‍പ്പുകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായുള്ള അരങ്ങേറ്റം

urvashi mammoottyമമ്മൂട്ടിയും ഉർവശിയും
ഉര്‍വശി തന്റെ നായികയായുള്ള കരിയര്‍ ആരംഭിക്കുന്നത് തമിഴകത്ത് നിന്നാണെന്നാണ് പലരുടെയും ധാരണ. ബാലതാരമായി എത്തിയ ഉര്‍വശി, മുന്താനി മുടിച്ചി എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി എന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ അല്ല, ഉര്‍വശി നായികയായി അഭിനയിച്ച ആദ്യത്തെ സിനിമ മലയാളത്തിലാണ്. അന്ന് ഉര്‍വശിക്കൊപ്പം അഭിനയിക്കാന്‍ കഴിയില്ല എന്ന് മമ്മൂട്ടി പറയുകയും ചെയ്തിരുന്നുവത്രെ

രഞ്ജിനി ഹരിദാസിന്റെ ഗ്രീന്‍ ഹൗസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി. വളരെ ചെറുപ്പത്തില്‍ അഭിനയ ലോകത്തേക്ക് വന്നതാണ് ഉര്‍വശി, 13 വയസ്സായിരുന്നു മുന്താനി മുടിച്ചി എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍. അതിലും ചെറുതായിരുന്നു എതിര്‍പ്പുകള്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുമ്പോല്‍.

Also Read: മുഫാസ മരിച്ചപ്പോള്‍ ഞാനും വാപ്പച്ചിയും കരഞ്ഞു എന്ന് ദുല്‍ഖര്‍; ഇത്രയും സിംപിള്‍ ആയിരുന്നോ മമ്മൂക്ക

1982 ല്‍ ആണ് എതിര്‍പ്പുകള്‍ എന്ന സിനിമയില്‍ ആദ്യമായി നായികയായി അഭിനയിക്കുന്നത്. അന്നൊന്നും അഭിനയിക്കാന്‍ എനിക്കൊട്ടും താത്പര്യമില്ലായിരുന്നു. കരയാന്‍ പറഞ്ഞാല്‍ കരയാന്‍ പറ്റില്ല എന്ന് പറയും, ചിരിക്കാന്‍ പറഞ്ഞാല്‍ ചിരിക്കില്ല എന്ന് പറയും. അവസാനം ക്യാമറയ്ക്ക് മുന്നില്‍ വന്ന് നിന്ന് മാളച്ചേട്ടന്‍ (മാള അരവിന്ദ്) കോപ്രായങ്ങള്‍ കാണിക്കുമ്പോഴാണ് അഭിനയിക്കുന്നത്. കരയുന്ന സീനുകളില്‍ കണ്ണില്‍ ഗ്ലിസറിന്‍ ഒഴിച്ചതാണ്. എന്നെക്കൊണ്ട് എങ്ങനെ അഭിനയിപ്പിച്ചു എന്ന് ദൈവത്തിനറിയാം എന്ന് ഉര്‍വശി തന്നെ പറയുന്നു

12 വയസ്സായിരുന്നു അന്ന് പ്രായം. മമ്മൂട്ടി, രതീഷ്, ശങ്കര്‍ തുടങ്ങിയവരൊക്കെ നായകന്മാരാണ്. ഒരു സീനില്‍ മമ്മൂക്ക എന്നോട് വന്ന് സുധയ്ക്ക് എന്നെ ഇഷ്ടമല്ലേ എന്ന് ചോദിക്കണം, പക്ഷേ മമ്മൂക്കയ്ക്ക് അത് പ്രയാസമായി തോന്നി. അന്ന് അദ്ദേഹം അത്ര വലിയ സ്റ്റാര്‍ഡത്തിലൊന്നും നില്‍ക്കുന്ന നടനല്ല. പക്ഷേ ചെറിയൊരു മോളോട് അങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇത് ചെറിയ കൊച്ചല്ലേ, എങ്ങനെയാണ് ഇതിന്റെ മുഖത്ത് നോക്കി അങ്ങനെയൊക്കെ ചോദിക്കുന്നത് എന്ന് ചോദിച്ച് മമ്മൂട്ടി സെറ്റില്‍ നിന്ന് പോകുകയായിരുന്നു.

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ പിന്തുണച്ചവർ


പിന്നീട് മമ്മൂട്ടിയുടെ പെയര്‍ ആയി മേനക ചേച്ചി എത്തി, രതീഷേട്ടന്റെ പെയറായി ജലജ ചേച്ചിയും. പക്ഷേ ഒരു വര്‍ഷത്തിന് ശേഷം മുന്താന മുടിച്ചിയില്‍ സാരിയൊക്കെയുടുത്ത്, ഒരു കുഞ്ഞുമൊക്കെയായി നിന്നപ്പോള്‍ ശരിക്കും എല്ലാവര്‍ക്കും അമ്പരപ്പായിരുന്നു- ഉര്‍വശി ഓര്‍ത്ത് പറയുന്നു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article