Authored by: ഋതു നായർ|Samayam Malayalam•11 Dec 2025, 11:33 americium IST
കാവ്യയുടെ വീടിന്റെ തൊട്ടാണ് എന്റെയും വീട്, എനിക്ക് ആ വീട് കണ്ണെത്തും ദൂരത്താണ്. മിക്ക ചടങ്ങുകൾക്കും പോകും കുഞ്ഞുണ്ടായപ്പോഴും അച്ഛന്റെ മരണത്തിനും എല്ലാം പോയിരുന്നു
കാവ്യാ ദിലീപ്(ഫോട്ടോസ്- Samayam Malayalam)ഞാൻ താമസിക്കുന്നത് തന്നെ ദിലീപിന്റെ തൊട്ട് അടുത്താണ്. എപ്പോഴും കാണുന്ന ആളുകൾ ആണ് അവർ. എന്റെ ഫ്ലാറ്റിൽ നിന്നും നോക്കിയാൽ കാവ്യയെ കാണാം. ഞാൻ വന്നപ്പോൾ മുതൽ കാവ്യയും അവിടെ ഉണ്ട്. വിവാഹവും കുഞ്ഞിന്റെ ജനനവും മാധവേട്ടന്റെ മരണവും എല്ലാം നടന്നപ്പോൾ ഞാനും പോയിരുന്നു. ഒരു സീൻ ഉള്ളെങ്കിലും എന്നെ വിളിച്ചിട്ട് ദിലീപേട്ടൻ അത് ചെയ്യണം എന്നൊക്കെ പറയും. ഞാൻ പോകാറുണ്ട് ചെയ്യാറും ഉണ്ട്. കുടുംബവും ആയി അടുത്ത ബന്ധമുണ്ട്. കുഞ്ഞിനേം ഇടക്കിടെ കാണും, നമ്മൾ പരസ്പരം വിശേഷങ്ങൾ പങ്കിടുന്ന കാര്യങ്ങൾ തുറന്നു പറയുന്ന ആളുകൾ ആണ്.
നമ്മൾക്ക് എന്താണ് അതിന്, ഒരു കുറ്റം ചെയ്തു വച്ച് അത് സത്യമാണോ അല്ലയോ എന്ന് അറിയാതെ ആളുകളെ മാറ്റി നിർത്തണോ. ഞാൻ എത്ര വര്ഷം ഒരു കേസിന്റെ പിന്നാലെ ആയിരുന്നു, അതിന്റെ ഇടക്കും ഞാൻ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ വ്യക്തി പരമായി ആരോടും വിരോധം ഉള്ള ആളല്ല ഞാൻ. എന്റെ അയല്പക്കം ആണ് കാവ്യ. ഞങ്ങൾ തമ്മിൽ ആ വിഷയങ്ങളെ കുറിച്ച് സംസാരിക്കേണ്ട കാര്യം ഇല്ല, വേറെ എന്തൊക്കെ സംസാരിക്കാൻ ഉണ്ട്. പ്രിയങ്ക പറയുന്നു.ALSO READ: ഒരു മനുഷ്യൻ സമാധാനത്തോടെ ശ്വാസം എടുക്കുന്ന ദിനം; പ്രാർത്ഥിച്ചവർക്കു പുഞ്ചിരിക്കാൻ കഴിയുന്ന ദിനം; വീണയുടെ വാക്കുകൾ
പാർവതിയും രമ്യ നമ്പീശനും ഇവരെ ഒക്കെ എനിക്ക് അറിയുന്ന ആളുകൾ ആണ്. ഒരുപാട് കഴിവുകൾ ഉള്ള ആളാണ്. പടങ്ങൾ അവർക്ക് കുറയുന്നത് ഇതിന്റെ എങ്കിലും അടിസ്ഥാനത്തിൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മലയാളം മാത്രം അല്ലല്ലോ തമിഴിലും അഭിനയിക്കാമല്ലോ; പ്രിയങ്ക പറയുന്നു.





English (US) ·