Authored by: അശ്വിനി പി|Samayam Malayalam•12 Jan 2026, 1:58 p.m. IST
സിനിമ സെറ്റില്‍ സ്ത്രീകള്‍ അധികം ഇല്ലാത്തതിന്റെ പല ബുദ്ധിമുട്ടുകളും നടിമാര്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരത്തില്‍ മരിയാന്‍ സിനിമയുടെ സെറ്റില്‍ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് പാര്‍വ്വതി തിരുവോത്ത് തുറന്ന് പറയുന്നു
മരിയാൻ സിനിമയിലുണ്ടായ അനുഭവത്തെ കുറിച്ച് പാർവ്വതി തിരുവോത്ത്തീര്ച്ചയായും ഞാന്‍ പറഞ്ഞിട്ടുണ്ട് എന്ന് പാര്‍വ്വതി തിരുവോത്ത് പറഞ്ഞു. മരിയാന്‍ എന്ന തമിഴ് സിനിമയുടെ ഷൂട്ടിങില്‍, ആദ്യത്തെ ദിവസം ഞാന്‍ പൂര്‍ണമായും കടല്‍ വെള്ളത്തില്‍ നനഞ്ഞ് റൊമാന്റിക് ചെയ്യുന്ന ഒരു രംഗമായിരുന്നു. വീണ്ടും വീണ്ടും വെള്ളം ഒഴിച്ചുകൊണ്ടിരിക്കുമ്പോള്‍ എനിക്കറിയാം എന്‍രെ പാഡ് നനയുകയാണ്. ഞാന്‍ മറ്റൊന്ന് കരുതിയിട്ടില്ല. ഒരു ഘട്ടത്തില്‍, എനിക്ക് ബ്രേക്ക് വേണം, ഹോട്ടലില്‍ പോയിട്ട് മാറിയിട്ട് വരണം എന്ന് പറയേണ്ടി വന്നു.
Also Read: ഏഴാം ക്ലാസിലെ എന്റെ ട്രോമയാണ് ആദ്യത്തെ ആര്‍ത്തവം, മറച്ച് വയ്ക്കുന്നത് അവസാനം കാന്‍സര്‍വരെയാവാം എന്ന് പാര്വ്വതിപക്ഷേ അവര്‍ സമ്മതിച്ചില്ല, പറ്റില്ല പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഉറക്കെ പറയേണ്ടി വന്നു, ഞാന്‍ പീരീഡ്‌സ് ആണ്, എനിക്ക് മുറിയില്‍ പോയി പാഡ് മാറ്റി വന്നേ പറ്റൂ എന്ന്. സത്യത്തില്‍ ആ ഒരു സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കണം എന്ന് അവിടെ ആര്‍ക്കും അറിയില്ലായിരുന്നു. സെറ്റില്‍ സ്ത്രീകളുടെ സാന്നിധ്യം കുറവാണ് എന്നത് ഇത്തരം അവസ്ഥകള്‍ മനസ്സിലാക്കാതെ പോകുന്നതിന്റെ വലിയൊരു കാരണമാണ്. മലയാളം സിനിമ ഇന്റസ്ട്രിയില്‍ സ്ത്രീകള്‍ പൊതുവെ കുറവായിരിക്കും. സ്ത്രീകള്‍ അധികമുള്ള സെറ്റ് എന്നെ സംബന്ധിച്ച് വളരെ കംഫര്‍ട്ടാണ്- പാര്‍വ്വതി തിരുവോത്ത് പറഞ്ഞു.
Also Read: ദത്തെടുക്കാൻ തോന്നിയിട്ടില്ല! കൊള്ളി വയ്ക്കാനാണോ കുഞ്ഞുങ്ങൾ; ആവശ്യമായി തോന്നിയിട്ടില്ലെന്ന് സുധ
പണം അയക്കാൻ ഇനി ക്യാഷ് ഉപയോഗിക്കരുത്! പണം അയക്കുമ്പോൾ ഇനി നികുതി നൽകണം; ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ
ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ആര്‍ത്തവമായത്. അന്നു മുതലേ തൊട്ടുകൂടായ്മയും, മാറ്റി നിര്‍ത്തലിനും എതിരെ താന്‍ പോരാടിയതിനെ കുറിച്ചും ഇതേ അഭിമുഖത്തില്‍ പാര്‍വ്വതി തുറന്ന് സംസാരിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് തുറന്ന് സംസാരിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാവുമ്പോള്‍, പലതും പറയാന്‍ നാണക്കേടുണ്ടാവുമ്പോള്‍ ചില അസുഖങ്ങള്‍ പോലും മറച്ചുവയ്ക്കപ്പെടുന്നു. അത് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് പോകും എന്നും തന്റെ അനുഭവം കൊണ്ട് പാര്‍വ്വതി തിരുവോത്ത് പറഞ്ഞു






English (US) ·