എനിക്ക് മോനെ വേണം എന്നുപറഞ്ഞ വാക്കുകൾ! ഇന്നത്തെ സലിം കുമാറിന്റെ ജീവിതം അമ്മ നൽകിയ ദാനം

1 month ago 2

Authored by: ഋതു നായർ|Samayam Malayalam1 Dec 2025, 9:26 am

അമ്മയോടുള്ള ആരാധനയെക്കുറിച്ച് മുൻപും സലിം കുമാർ വാചാലനായിട്ടുണ്ട്. കരൾരോഗം ബാധിച്ച അവസ്ഥയിൽ നിന്നും ആരോഗ്യാവനായി നില്ക്കാൻ കാരണം അമ്മയാണെന്ന് സലിം കുമാർ പറഞ്ഞിട്ടുണ്ട്

salim kumar speaks astir  mata amritanandamayi’s assistance   during his clip  of crisisസലിം കുമാർ(ഫോട്ടോസ്- Samayam Malayalam)
മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹം ആണ് തന്റെ ജീവിതമെന്ന് സലിം കുമാർ .

വളരെ സന്തോഷത്തിലാണ് ഞാൻ, കാരണം അമ്മയെ ഓരോ പ്രാവശ്യം ഞാൻ കാണാൻ വരുന്നത് എന്റെ ഡീസൽ തീരുമ്പോൾ ആണ്. ഞാൻ ഡീസൽ തീർന്നു നിൽക്കുമ്പോൾ ഇവിടെ വരും, ഡീസൽ അടിച്ചിട്ട് പോകും. അമ്മയെ കണ്ടിട്ട് ഞാൻ തിരിച്ചു പോകുന്നത് നിറഞ്ഞ മനസോടെയാണ്. മാനസികമായ വ്യഥ അനുഭവിക്കുന്ന സമയങ്ങളിൽ അമ്മയെ കണ്ടിട്ട് പോകുമ്പോൾ എന്റെ മനസ് പൂർണ്ണമായും സന്തോഷത്തിലാകും. ഈ നിൽക്കുന്ന സലിം കുമാർ ഞെളിഞ്ഞു നിൽക്കുന്നുണ്ട് എങ്കിൽ ഒരേ ഒരുകാരണക്കാരിയെ ഉള്ളൂ അത് അമ്മയാണ്. മൂന്നോ നാലോ വർഷങ്ങൾക്ക് മുൻപ് ഞാൻ മാരകരോഗത്തിന്റെ പിടിയിൽ ആയിരുന്നു, അന്ന് ഞാൻ ഒരുപാട് സഹായിച്ച ഒരുപാട് ആളുകൾ എന്നെ നോക്കാതെ വന്നു. ബന്ധുക്കൾ പോലും കൈവിട്ട വേളയിൽ അമ്മയാണ് സ്വന്തം കുഞ്ഞെന്ന തോന്നലോടെ കെയറോടെ എന്നെ കൈ പിടിച്ചുനിർത്തിയത്.

ബന്ധുക്കൾ ഒക്കെയും എന്നെ കൈവിട്ട സമയത്താണ് ഞാൻ അമ്മയെ കാണുന്നത്. ഡോക്ടർമാർ പറഞ്ഞിട്ടാണ് അമ്മയെ ഞാൻ കാണുന്നത്. എനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ട്, ഇതുവരെ കാണാത്ത ആളോട് സഹായം ചോദിയ്ക്കാൻ. അപ്പോൾ ഞാൻ കരുതി സഹായം ഒന്നും ചോദിക്കണ്ട പകരം അമ്മയെ ഒന്ന് കണ്ടുവരാമല്ലോ എന്ന്. അങ്ങനെ അമ്മ എന്നെ കണ്ടതും ചോദിക്കുന്നതും എന്താ മോനെ വന്നത് എന്നാണ്. അന്ന് എനിക്ക് നാൽപ്പത്തി അഞ്ചുവയസ് ആണ് പ്രായം.


അമ്മയോട് ഞാൻ പറഞ്ഞു എനിക്ക് ഇതാണ് പ്രായം, അമൃതയുടെ രജിസ്റ്ററിൽ തെറ്റായിട്ടാണ് കൊടുത്തിരിക്കുന്നത് അതൊന്ന് തിരുത്തണം എന്നും ഇത് കേട്ടതോടെ ഒരു കൊച്ചുകുട്ടിയെപോലെ അമ്മ പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു ധൈര്യമായി പോയി ഓപ്പറേഷൻ ചെയ്യൂ നിന്നെ എനിക്ക് വേണം മോനെ എന്നാണ് അമ്മ പറയുന്നത്. അന്ന് ആ സമയത്ത് എന്നോട് ആരെങ്കിലും ഇങ്ങനെ ഒരു വാക്ക് പറഞ്ഞിട്ടുണ്ട് എങ്കിൽ അത് അമ്മയാണ്.

ALSO READ: രണ്ടാൾക്കും ഇത് സെക്കൻസ് മാര്യേജ്! അനിരുദ്ധിനെക്കാൾ പ്രായം സംയുക്തക്ക്; ഈ വിവാഹം ഇരുവരും കാത്തിരുന്ന് നടന്നത്

എന്നെയും എന്റെ കുടുംബത്തെയും വെളിച്ചത്തിലേക്ക് കൊണ്ട് വരുന്നതും അമ്മയാണ്. ഈ ജീവിതം മുഴുവൻ ഞാൻ അമ്മയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. എന്റെ മരണം വരെയും അമ്മയുടെ മകനായി ഞാൻ ജീവിക്കും. എന്നുതന്നെയാണ് എന്റെ ആഗ്രഹം. മോനെ വളരെ ശ്രദ്ധിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു ഞാൻ ശ്രദ്ധിക്കില്ല അമ്മ ഉള്ളകാലം വരെയും അമ്മ ശ്രദ്ധിക്കും എന്ന് എനിക്ക് അറിയാമെന്ന് ; സലിം കുമാർ പറയുന്നു.
Read Entire Article