എനിക്ക് ലാലേട്ടനെ അത്രേം ഇഷ്ടാ! എനിക്ക് എന്റെ ചേട്ടൻ തന്നെയാണ്; അവർ വിളിച്ചാൽ ഞാൻ പോകും കഥകേൾക്കാൻ നിൽക്കില്ല

3 weeks ago 3

Authored by: ഋതു നായർ|Samayam Malayalam27 Dec 2025, 9:55 americium IST

റിയൽ ലൈഫിൽ എത്രത്തോളം ഇഷ്ടം ഉണ്ടോ ആ ഇഷ്ടം ആണ് സ്‌ക്രീനിൽ അദ്ദേഹത്തിന്റ അനുജൻ ആയി വരുമ്പോളും നിങ്ങൾ കാണുന്നത്. ഞാൻ അദ്ദേഹത്തിന്റെ അനുജൻ ആണ്, എനിക്ക് ചേട്ടൻ ആണ് ലാലേട്ടൻ

dileep says his enslaved  with mohanlal is unbreakable built connected  years of spot    respect   and shared journeysമോഹൻലാൽ ദിലീപ്(ഫോട്ടോസ്- Samayam Malayalam)
മോഹൻലാൽ ദിലീപ് കോംബോ ഭ ഭ ബ യിൽ വീണ്ടും എത്തിയശേഷം നിരവധി അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ദിലീപ് പ്രതിയായ കേസിൽ കോടതി കുറ്റവിവിമുക്തൻ ആക്കും മുൻപേ തന്നെ ഇദ്ദേഹത്തിന്റെ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചിരുന്നു. എന്നാൽ ഇതിനെതിരെയാണ് ഒരുകൂട്ടം ആളുകൾ രംഗത്തുവന്നത്. പക്ഷേ മോശപ്പെട്ട കമന്റുകൾക്ക് ഒന്നും മോഹൻലാൽ മറുപടി നൽകിയില്ല. പകരം തന്റെ ജീവിതത്തിൽ എത്രത്തോളം ദിലീപിനെ ചേർത്തുപിടിക്കാമോ അത്രയും ചേർത്തുതന്നെ നിർത്തുകയും ചെയ്തു. ഇപ്പോഴിതാ ലാലേട്ടനെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്

എനിക്ക് ലാലേട്ടനെ ഒരുപാട് ഇഷ്ടമാണ്, ഞാൻ ലാലേട്ടനെ അനുകരിച്ചിരുന്ന ഒരാൾ ആണെന്ന് നിങ്ങൾക്ക് അറിയുന്നതാണ്. ഞാൻ ആദ്യമായി ക്ലാപ്പ് അടിക്കുന്നത് പോലും ലാലേട്ടന്റെ മുൻപിൽ ആണ്. അതിനുശേഷം മിമിക്രി ചെയ്യുമ്പോൾ ലാലേട്ടനെ നേരിട്ട് കണ്ടു മനസിലാക്കിയ പല മാനറിസങ്ങളും അനുകരിച്ചുകൊണ്ട് സ്റ്റേജിൽ ഞാൻ കൈയ്യടി വാങ്ങിയിട്ടുണ്ട്. സിനിമയിലെ ആളുകളുടെ മുൻപിലും ഞാൻ പെർഫോം ചെയ്തിട്ടുണ്ട്.


അഭിനയം തുടങ്ങിയ ശേഷം എനിക്ക് അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കണം എന്നുണ്ടായിരുന്നു, അങ്ങനെ ആണ് വർണ്ണപ്പകിട്ട് സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. പല സിനിമകളിലും അനുജൻ ആയിട്ടാണ് ഞാൻ എത്തിയിട്ടുള്ളത്. ഇപ്പോൾ നമ്മുടെ യഥാർത്ഥ ജീവിതത്തിൽ ഉള്ള ഇഷ്ടം ഉറപ്പായും സ്ക്രീനിലും ഉണ്ടാകും. എന്റെ ഇത്രയും കാലത്തേ സിനിമ ജീവിതത്തിന്റെ ഇടയിൽ ഞാൻ എന്താണ് എന്റെ ഓരോ യാത്രയും നേരിട്ട് കണ്ട ആളുകൾ ആണ് ലാലേട്ടനും മമ്മുക്കയും സുരേഷേട്ടനും ഒക്കെ. അതുകൊണ്ടുതന്നെ അവരുടെ അവർ എന്നെ ഒരുമിച്ചൊരു സിനിമ ചെയ്യാൻ വിളിച്ചാൽ ഞാൻ അതിന്റെ കഥ പോലും കേൾക്കില്ല.

ALSO READ: പ്രണയവിവാഹം ഇറാനിയൻ ഭർത്താവ്; അപൂർവചിരിരോഗവും; ലൈലയുടെ അധികമാർക്കും അറിയാത്ത കരിയർ, വിവാഹജീവിതം

എന്നെ വിളിച്ചാൽ എനിക്ക് എന്തെങ്കിലും ഉറപ്പായും അവർ കരുതിയിട്ടുണ്ടാകും എന്ന് എനിക്ക് അറിയാം.. ഇത്രയും സിനിമകൾ ചെയ്തിട്ടും ഒന്നും ചോദിക്കാതെ പോയി അഭിനയിച്ച ആളാണ് ഞാൻ. അവർക്ക് കൊടുക്കുന്ന ബഹുമാനം ആണ് അത്, വിശ്വാസവും.

Read Entire Article