എനിയ്ക്ക് അറിയുന്ന ദിലീപേട്ടൻ അങ്ങനെ ചെയ്യില്ല! തെറ്റ് ചെയ്തെങ്കിൽ ഉറപ്പായും പണിഷ്മെന്റ് കിട്ടട്ടെ; ഷംന വീഡിയോ

1 month ago 2

Authored by: ഋതു നായർ|Samayam Malayalam7 Dec 2025, 1:23 p.m. IST

തനിക്ക് അറിയുന്ന ദിലീപേട്ടൻ അങ്ങനെ ഒരാൾ അല്ല, അദ്ദേഹത്തിന് ഒരു മകൾ ഉള്ളതല്ലേ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. അദ്ദേഹം അങ്ങനെ ഇനി ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കട്ടെ

shamna kasim connected  dileep and fazil movie   and she shares her sentiment  connected  dileep case(ഫോട്ടോസ്- Samayam Malayalam)
ദിലീപ് ഭാഗമായ കേസിൽ നിർണ്ണായകമായ വിധി വരാനിരിക്കെ ആണ് നടി ഷംന കാസിമിന്റെ വീഡിയോ വൈറൽ ആകുന്നത്. ഒരിക്കൽ ഫാസിൽ ദിലീപ് കൂട്ടുകെട്ടിൽ നടക്കാനിരുന്ന ചിത്രത്തിൽ നിന്നും ഷംനക്ക് തന്റെ റോൾ നഷ്ടമായിരുന്നു.അതിനുശേഷം ദിലീപ് ആണ് ആ റോൾ നഷ്ടപെടുത്തിയതെന്ന രീതിയിൽ വാർത്തകൾ വന്നു എന്നാൽ ദിലീപ് ഒരിക്കലും അങ്ങനെ ഒരു കാര്യംചെയ്യില്ല എന്നാണ് ഷംന പറയുന്നത്. ഒപ്പം ദിലീപ് എന്ന വ്യക്തിയെക്കുറിച്ചും താരം മനസ്സ് തുറന്നു.

ദിലീപ് ഉൾപ്പെട്ട കേസ് / റോൾ നഷ്‌ടമായ സംഭവം

എനിക്ക് അറിയില്ല ദിലീപേട്ടൻ അങ്ങനെ ഒരു തെറ്റ് ചെയ്‌തെങ്കിലും ഉറപ്പായും ശിക്ഷിക്കപ്പെടും. അതും ദിലീപേട്ടന്റെ ടാലന്റും തമ്മിൽ ബന്ധമില്ല. എനിക്ക് ദിലീപേട്ടനെ ഇഷ്ടമാണ്. ഞാൻ ദിലീപേട്ടന്റെ കൂടെ ഉറപ്പായും സിനിമ ചെയ്യും. ദിലീപേട്ടൻ കാരണമാണ് എന്റെ ആ റോൾ നഷ്ടമായത് എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല . ഞാൻ ആണ് നടി എന്ന് അറിഞ്ഞപ്പോൾ ദിലീപേട്ടൻ എന്നെ വിളിച്ചു സംസാരിച്ചതാണ്. ദിലീപേട്ടൻ വിചാരിച്ചാൽ മാറ്റാനും ഇടാനും ആകും. പക്ഷെ ഇതിൽ ദിലീപേട്ടന് പങ്കില്ല.ആ ചിത്രത്തിൽ നിന്നും എന്നെ മാറ്റിയപ്പോഴും ദിലീപ് ഏട്ടൻ എന്നെ വിളിച്ചു സംസാരിച്ചിരുന്നു.


ALSO READ : കടക്കെണിയിൽ ഇല്ലാതെ ഈ നിലയിൽ എത്തിച്ച സുപ്രിയ; കോലാഹലങ്ങൾക്കൊടുവിൽ നടന്ന വിവാഹം; പ്രണയം പറയാതിരിക്കാൻ കാരണം

ദിലീപേട്ടന് ഒരു വിഷയം ഉണ്ടായപ്പോൾ എനിക്ക് വിഷമം തോന്നിയിരുന്നു. ഞാൻ ആരുടെയും ഭാഗത്തുനിൽക്കുന്നില്ല. സത്യതിന്റെ ഭാഗത്താണ് ഞാൻ. എത്ര ശത്രുത ഉണ്ടെങ്കിലും ഒരു പെണ്ണിനോട് അങ്ങനെ ചെയ്യാൻ പാടില്ല. എനിക്ക് അറിയുന്ന ദിലീപേട്ടൻ അങ്ങനെ ചെയ്യില്ല. കാരണം ദിലീപേട്ടനും ഒരു മോളില്ലേ. അപ്പോൾ അങ്ങനെ ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ ഞാൻ അദ്ദേഹത്തിന്റെ ഭാര്യയോ അനുജത്തിയെ ഒന്നുമല്ല. എനിക്ക് അറിയുന്ന ദിലീപേട്ടനെക്കാൾ മറ്റൊരു വ്യക്തി ഉണ്ടാകുമോ എന്ന് അവർക്ക് അല്ലേ അറിയൂ

സംശയത്തിന്റെ ആനുകൂല്യം ദിലീപിന് കൊടുക്കുന്നോ എന്ന് ചോദിച്ചപ്പോൾ എനിക്ക് അറിയില്ല, ഇങ്ങനെ ചോദിക്കരുത് എന്നായിരുന്നു ജെബി ജങ്ങ്ഷനിൽ സംസാരിക്കവെ ഷംന പറഞ്ഞത്.

Read Entire Article