എന്താണ് ARIRANG? ബിടിഎസിന്റെ പുതിയ ആല്‍ബത്തിന്റെ പേര് പുറത്ത് വിട്ടു, എപ്പോള്‍, ഏത് സമയത്ത് വരും എന്ന് അറിയണ്ടേ

5 days ago 2

Authored by: അശ്വിനി പി|Samayam Malayalam16 Jan 2026, 2:33 p.m. IST

ബിടിഎസിന്റെ പുതിയ ആല്‍ബത്തിന്റെ പേരടക്കം എല്ലാ കാര്യങ്ങളും പുറത്തുവിട്ടിരിക്കുന്നു. ARIRANG എന്നാണ് ആല്‍ബത്തിന്റെ പേര്. മാര്‍ച്ച് 20 ന് കൊറിയന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് പുതിയ ആല്‍ബം പുറത്തിറങ്ങാന്‍ പോകുന്നത്.

BTS (1)ബിടിഎസ്
ബിടിഎസ് എന്നാല്‍ മരിക്കാന്‍ വരെ തയ്യാറായ ആരാധകരാണ് ഇന്ന് ലോകമെമ്പാടുമുള്ളത്. അത്രയും മാത്രം ഹരം കൊള്ളികുന്നതാണ് ഈ കൊറിയന്‍ പോപ് മ്യൂസിക് ബാന്റിന്റെ പാട്ടുകള്‍. സൈനിക സേവനത്തിന് വേണ്ടി ബ്രേക്ക് എടുത്ത ടീമിന്റെ തിരിച്ചുവരവിനായിട്ടാണ് കോടിക്കണക്കിന് ആരാധകര്‍ കാത്തിരിക്കുന്നത്. മൂന്ന് വര്‍ഷവംു ഒന്‍പത് മാസവും കഴിഞ്ഞ് അവര്‍ തിരിച്ചെത്തുകയാണ്!

സൈനിക സേവനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയതിന് ശേഷം ബിടിഎസിന്റെ എല്ലാ നീക്കങ്ങളും ആരാധകര്‍ അക്ഷമരായി നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ലോസ് ആഞ്ചല്‍സില്‍ വച്ചു കംപോസ് ചെയ്തതുകൊണ്ട് തന്നെ ഇത് അമേരിക്കന്‍ നാടിനെയും, വസന്ത കാലത്തെയും ആസ്പദമാക്കി വരുന്ന ആല്‍ബമാണ് എന്നൊക്കെയാണ് നേരത്തെ പുറത്തുവന്നത്. എന്നാല്‍ അതൊന്നുമല്ല, എന്താണ് ബിടിഎസിന്റെ പുതിയ ആല്‍ബം, പേര് എന്താണ്, എപ്പോള്‍ ഏത് സമയത്ത് റിലീസ് ചെയ്യും എന്നൊക്കെയുള്ള മുഴുവന്‍ വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു

Also Read: മകളുടെ ആഗ്രഹം സാധിച്ചുകൊടുത്ത ഉര്‍വശി, കുഞ്ഞാറ്റയെ ചേര്‍ത്തു പിടിച്ചതിന് മനോജ് കെ ജയന്‍ നല്‍കുന്ന എളിയ സമര്‍പ്പണം!

ആര്‍എം, വി, സുജ, ജിമിന്‍, ജിന്‍, ജങ്കൂക്ക്, ജെ ഹോപ് തുടങ്ങിയ ഏഴ് പേരും ഒരുമിക്കുന്ന ബിടിഎസിന്റെ ആഞ്ചാമത്തേതും ഏറ്റവും പുതിയതുമായ ആല്‍ബത്തിന്റെ പേര് ARIRANG എന്നാണ്. 2026 മാര്‍ച്ച് 20-ന് കൊറിയന്‍ സമയം ഉച്ചയ്ക്ക് 1 മണിക്ക് (ഇന്ത്യന്‍ സമയം രാവിലെ 9:30-ന്) സൈനിക സേവനത്തിന് ശേഷമുള്ള ബിടിഎസിന്റെ ഏറ്റവും പുതിയ ആല്‍ബമായ ARIRANG റിലീസ് ചെയ്യും. ഈ വാര്‍ത്ത വന്നതിന് പിന്നാലെ തന്നെ ബുക്കിങും തുടങ്ങി. അനൗണ്‍സ് ചെയ്ത് മിനിട്ടുകള്‍ക്കുള്ളിലാണ് ആല്‍ബം ബുക്കിങ് മുഴുവനായി തീര്‍ന്നത്. ഇത് ശരിക്കും ആരാധകരുടെ കാത്തിരിപ്പിന്റെ ആവേശം കാണിക്കുന്നു.

Also Read: ശ്രീനിവാസൻ ഇനിയില്ല അതൊരു സത്യമാണ്; പക്ഷേ, ആ സത്യം പൂർണമായി ഉൾക്കൊള്ളാൻ എനിക്കിപ്പോഴും കഴിയുന്നില്ല

അനുമതിയില്ലാതെ നടത്തുന്ന ഓരോ പരിപാടികളും നിയമവിരുദ്ധമാണ്


എന്താണ് ARIRANG എന്നാണ് ഇപ്പോള്‍ ആരാധകര്‍ തിരയുന്നത്. ആയിരക്കണക്കിന് വ്യതിയാനങ്ങളുള്ള, ആറ് പതിറ്റാണ്ടിലേറെ പഴക്കവും ചരിത്രവുമുള്ള ഒരു പരമ്പരാഗത കൊറിയന്‍ നാടോടി ഗാനമാണ് അരിരംഗ് ARIRANG. പലരും ഇതിനെ രാജ്യത്തിന്റെ അനൗദ്യോഗിക ദേശീയഗാനമെന്നും ദക്ഷിണ കൊറിയയ്ക്കും ഉത്തര കൊറിയയ്ക്കും ഇടയിലുള്ള ഒരു പൊതു സാംസ്‌കാരിക വശമാണെന്നും പറയപ്പെടുന്നു പേരിനെ തന്നെ 'ari' എന്നും 'rang' എന്നും രണ്ടായി വിഭജിക്കാം, ആദ്യത്തേത് പ്രണയത്തെയും രണ്ടാമത്തേത് വരനെയും സൂചിപ്പിക്കുന്നു, അതായത് 'എന്റെ പ്രിയപ്പെട്ടവന്‍' എന്നാണ് വിവര്‍ത്തനം ചെയ്യപ്പെടുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article