21 September 2025, 02:49 PM IST

ദുൽഖർ സൽമാൻ, ലോക എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ | ഫോട്ടോ: ഷാനി ഷാകി, X
'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര' ഉടന്‍ ഒടിടിയിലേക്കില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ്ങുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകളെ അവഗണിക്കാന്‍ ദുല്‍ഖര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു. ചിത്രത്തിന്റെ ഒടിടി റിലീസ് ഔദ്യോഗികമായി അറിയിക്കുമെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. എന്തിനാണ് തിടുക്കം എന്ന് അര്‍ഥം വരുന്ന ഇംഗ്ലീഷിലുള്ള ഹാഷ്ടാഗും ദുല്‍ഖറിന്റെ പോസ്റ്റിലുണ്ട്.
ഓണം റിലീസായ ചിത്രം ഇപ്പോഴും തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുമെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. ഈ പ്രചാരണം തള്ളിയാണ് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിരിക്കുന്നത്.
ചിത്രം റിലീസ് ചെയ്ത് 24 ദിവസം കൊണ്ട് 267 കോടി കളക്ഷന്‍ നേടിയിരുന്നു. കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത ചിത്രം നിര്‍മിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേയ്‌ഫെറര്‍ ഫിലിംസ് ആയിരുന്നു.
Content Highlights: Dulquer Salmaan dismisses rumors of lokah merchandise connected OTT soon
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·