എന്തൊക്കെ ഉണ്ടെങ്കിലും ഒരു സ്ത്രീ ഏറ്റവും കൂടുതൽ സന്തോഷിക്കപ്പെടുന്നത് സ്നേഹിക്കപെടുമ്പോഴാണ്; മഞ്ജു പറയുന്നു

1 month ago 2

Authored by: ഋതു നായർ|Samayam Malayalam8 Dec 2025, 4:05 p.m. IST

മഞ്ജുവിനെ ഉന്നം വച്ചുകൊണ്ട് ദിലീപ് പറഞ്ഞ ആ വാക്കുകൾ ഏറ്റെടുത്തുകൊണ്ടാണ് സോഷ്യൽ മീഡിയ മഞ്ജുവിനെതിരെ അറ്റാക്ക് നടത്തുന്നത്.

manju warrier’s aged  video goes viral aft  dileep’s arguable  claimമഞ്ജു ദിലീപ്(ഫോട്ടോസ്- Samayam Malayalam)
പതിനാലുവര്ഷം നീണ്ട വിവാഹജീവിതം അവസാനിപ്പിച്ചുകൊണ്ട് മഞ്ജു വാര്യർ ആ ബന്ധത്തിൽ നിന്നും ഇറങ്ങുമ്പോൾ, മാധ്യമങ്ങൾക്ക് മുൻപിൽ അവർക്ക് വേണ്ടതൊക്കെ പറയാമായിരുന്നു. എന്നാൽ ഒരിക്കൽ പോലും എവിടെയും അവർ തനിക്ക് പറയാൻ ഉള്ളതോ അല്ലെങ്കിൽ നേരിട്ട അവസ്ഥകൾ എന്തെന്ന് വിശദീകരിക്കാനോ റെഡി ആയില്ല. പകരം പരസ്പര ബഹുമാനത്തോടെ അത് ഞങ്ങളിൽ തന്നെ ഒതുങ്ങട്ടെ എന്ന് പറയുകയും ചെയ്തു. ഇനി രാജ്യം ഉറ്റുനോക്കിയ ഒരു വിധി പ്രസ്‌താവം വന്നപ്പോൾ തന്റെ മുൻ ഭാര്യയുടെ പേര് പരാമര്ശിച്ചുകൊണ്ടാണ് ദിലീപ് രംഗത്ത് വന്നത്. ഇപ്പോൾ ദിലീപ് ഫാൻസ്‌ മഞ്ജുവിനെതിരെ കടുത്ത രീതിയിൽ ഉള്ള സൈബർ അറ്റാക്ക് ആണ് നടത്തുന്നത്. മഞ്ജുവിനെ എല്ലാവരും അക്രമിക്കട്ടെ എന്ന പോലെയാണ് ദിലീപിന്റെ സംസാരവും. ഇതിനിടയിലാണ് മഞ്ജുവിന്റെ പഴയകാല വീഡിയോ കൂടിയും വൈറൽ ആകുന്നത്.

ഒരു സ്ത്രീയ്ക്ക് എന്തൊക്കെ ജീവിതത്തിൽ ഉണ്ടെങ്കിലും,എത്രമാത്രം സ്വത്തുക്കൾ, പണം, വണ്ടികൾ അങ്ങനെ എന്തൊക്കെ ഉണ്ടെങ്കിലും കാര്യമല്ല, ഒരു സ്ത്രീക്ക് അവൾ സ്നേഹിക്കപെടുന്നു ബഹുമാനിക്കപ്പെടുന്നു എന്ന് തോന്നുന്നതും അത് അനുഭുവിക്കുമ്പോളും ആണ് പൂർണ്ണത വരുന്നത് എന്നായിരുന്നു മഞ്ജു പറയുന്നത്. ജീവിതത്തിൽ എവിടെയൊക്കെയോ തനിക്ക് നഷ്ടപെട്ടുപോയത് ആ വാക്കുകളിൽ ഉണ്ടെന്നാണ് ആരാധകരും പറയുന്നത്.

ALSO READ; കടക്കെണിയിൽ ഇല്ലാതെ ഈ നിലയിൽ എത്തിച്ച സുപ്രിയ; കോലാഹലങ്ങൾക്കൊടുവിൽ നടന്ന വിവാഹം; പ്രണയം പറയാതിരിക്കാൻ കാരണം
മഞ്ജു ഒരുപാട്‌ സ്നേഹിച്ച ദിലീപ് മഞ്ജുവി നെ ഒട്ടും സ്നേഹി ച്ചി ല്ല. പക്ഷേ ഈ ലോകം മുഴുവന്‍ നിന്നെ സ്നേഹിക്കുന്നു. മഞ്ജുവിന്റെ സംസാരം കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി.അനുഭവങ്ങളിൽ നിന്നുള്ള വാക്കുകൾ. ആ മനസ്സിലെ നീറ്റൽ എത്രത്തോളം എന്നതെന്ന് വാക്കുകളിൽ മനസ്സിലാക്കാം.വിവാഹ മോചനത്തിന്റെ കാരണം എന്താണെന്നു അന്വേഷിച് വേറെങ്ങും പോവണ്ട.... സ്റ്റേറ്റ്മെന്റിൽ എല്ലാം ഉണ്ട്. എന്നുള്ള കമന്റുകൾ കൊണ്ടാണ് ആരാധകർ ഈ വീഡിയോ ഏറെറടുക്കുന്നത്.
Read Entire Article