Authored by: അശ്വിനി പി|Samayam Malayalam•2 Nov 2025, 8:02 am
മോഹൻലാലിന് കുടുംബത്തിനൊപ്പം ചെലവഴിക്കാൻ കിട്ടുന്ന അവസരം വളരെ വിരളമാണ്. ഒന്നുകിൽ മോഹൻലാൽ യാത്രകളിലും ഷൂട്ടുകളിലുമായിരിക്കും. അല്ലെങ്കിൽ മക്കൾ രണ്ടു പേരും യാത്രകളിലായിരിക്കും. എന്നാൽ കിട്ടുന്ന അവസരം നാലു പേരും അതി മനോഹരമാക്കാറുണ്ട്
മോഹൻലാലിൻറെ കുടുംബ ചിത്രംഎന്നാൽ മോഹൻലാൽ എത്രത്തോളം നല്ല ഒരു അച്ഛനും കുടുംബനാഥനുമാണ് എന്ന് അടുത്തറിയാവുന്നവർക്ക് അറിയുന്ന ഒരു സത്യമാണ്. പലപ്പോഴും ലാലിന്റെ വാക്കുകളിൽ അത് വളരെ സ്പഷ്ടവും ആയിരുന്നു. മകൾ വിസ്മയയുടെ ആദ്യ ചിത്രമായ തുടക്കം എന്ന സിനിമയുടെ പൂജ വേളയിലെ സംസാരവും അക്കാര്യം ഒന്നുകൂടെ അടിവരയിട്ട് ഉറപ്പിക്കുന്നു.
Also Read: ക്രിസ്-ക്രോസ് ഹെയർസ്റ്റൈലിൽ നിൽക്കുന്ന ഈ താരപുത്രി ആരാണെന്ന് അറിയാമോ? മറഞ്ഞു നിന്ന് മകളെ ഫേമസ് ആക്കുന്ന അമ്മ!മക്കളെ തന്നോളം വളർന്ന, തന്നെക്കാളും അറിവുള്ള വ്യക്തികളായിട്ടാണ് മോഹൻലാൽ കാണുന്നത്. അവരുടെ കഴിവിനെ വിശ്വസിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. പൊതു സമൂഹത്തിൽ അഭിസംബധന ചെയ്യുമ്പോൾ, അവർ അദ്ദേഹം എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. മക്കളാണെങ്കിലും, അവരോടുള്ള ബഹുമാനത്തെ ആ വാക്കുകളിൽ കാണാം. അവരെ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിച്ച്, ആ വളർച്ചയിൽ അഭിമാനിക്കുന്ന ആളാണ്. അതേ സമയം മക്കൾ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ അത് നിറവേറ്റി കൊടുക്കാൻ തന്നെകൊണ്ട് ആവുന്നത് പോലെ ശ്രമിക്കും എന്നതിന്റെ തെളിവുമാണ് പ്രണവിന്റെയും വിസ്മയയുടെയും സിനിമ അരങ്ങേറ്റവും.
എന്തൊക്കെ പറഞ്ഞാലും കുടുംബം തന്നെയാണ് മോഹൻലാലിന് ഏറ്റവും പ്രധാനം എന്ന് ജനങ്ങൾക്ക് അറിയാവുന്നതാണ്. അത് മോഹൻലാൽ തന്നെ ഇപ്പോൾ പറയുകയും ചെയയ്യുന്നു. ഏറ്റവുമൊടുവിൽ എടുത്ത ഒരു ഫാമിലി ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ എഴുതി, All that genuinely matters, successful 1 frame- പ്രണവിനെയും വിസ്മയെയും ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. നിമിഷ നേരം കൊണ്ട് അത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ചിത്രത്തിന് താഴെ ലൈക്കുകളും കമന്റുകളും നിരയുകയാണ്.
അമേരിക്കൻ ഷട്ട് ഡൗൺ; വിമാനങ്ങൾ നിർത്തലാക്കിയേക്കും, അടിയന്തര സാഹചര്യം, 80% കൺട്രോളർമാരും അവധിയിൽ!
പൊതുവേദിയിൽ സംസാരിക്കാൻ വളരെ അധികം പ്രയാസമാണ് വിസ്മയ മോഹൻലാലിനും പ്രണവ് മോഹൻലാലിനും. അത് മനസ്സിലാക്കിയ മോഹൻലാൽ തന്നെയാണ് അവർക്ക് വേണ്ടി അവരുടെ സിനിമകൾക്ക് വേണ്ടി സംസാരിക്കുന്നത്. പ്രണവിന്റെ ഇതുവരെയുള്ള ഏതെങ്കിലും സിനിമയ്ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രമോഷനോ, ഓഡോയോ ലോഞ്ചോ, പൂജ ചടങ്ങോ നടന്നിട്ടുണ്ടെങ്കിൽ അവിടെയെല്ലാം മകന് വേണ്ടി, മകന്റെ സിനിമയ്ക്ക് വേണ്ടി സംസാരിച്ച ലാലിനെ കാണാമായിരുന്നു. ഇപ്പോൾ മകൾക്ക് വേണ്ടിയും.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·