'എന്തൊരു മോശമായിരുന്നു എന്റെ അഭിനയം,ആ ചിത്രങ്ങള്‍ ഇപ്പോള്‍ കണ്ടാല്‍ നാണക്കേട് തോന്നും'- സാമന്ത

9 months ago 9

ടി സാമന്ത തന്റെ കരിയറിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇത്തവണ നിർമാതാവിന്റെ വേഷമാണ് താരം അണിയുന്നത്. ട്രാലാല മൂവിംഗ് പിക്‌ചേഴ്‌സ് എന്ന ബാനറിൽ, തെലുങ്ക് ഹൊറർ-കോമഡി ചിത്രമായ 'ശുഭം' നിർമ്മിക്കുന്നത് സാമന്തയാണ്. ഈ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെ, തൻ്റെ ആദ്യകാല പ്രകടനങ്ങളെക്കുറിച്ച് അവർ പറഞ്ഞത് ശ്രദ്ധനേടുകയാണ്.

ആദ്യകാല ചിത്രങ്ങളിലെ തന്റെ അഭിനയത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ലജ്ജ തോന്നാറുണ്ടെന്ന് അവർ തുറന്നു പറഞ്ഞു. “എൻ്റെ ആദ്യത്തെ രണ്ട് സിനിമകൾ ഞാനിപ്പോൾ കണ്ടാൽ, എനിക്ക് നാണക്കേട് തോന്നും. എന്തിനാണ് അങ്ങനെയൊരു മോശം പ്രകടനം നടത്തിയതെന്ന് അത്ഭുതപ്പെടുകയും ചെയ്യും. എന്നാൽ 'ശുഭ'ത്തിൽ, അവരുടെ ആദ്യ സിനിമകളിൽ അഭിനയിക്കുന്ന ഈ യുവതാരങ്ങളെ കാണുമ്പോൾ, ഈ സിനിമയെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു.” സാമന്തയുടെ വാക്കുകൾ.

ഇതൊരു മുന്നേറ്റമാണ്. കഴിഞ്ഞ 14-15 വർഷമായി അഭിനയരം​ഗത്തുണ്ട്. ഇപ്പോൾ നിർമാണം ഒരു പുതിയ വെല്ലുവിളിയാണ്. വെല്ലുവിളികൾ ഏറ്റെടുക്കാൻ തനിക്കിഷ്ടമാണെന്നും സാമന്ത കൂട്ടിച്ചേർത്തു.

സിനിമാബണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രവീൺ കണ്ട്രേഗുലയാണ് ശുഭം എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഹർഷിത് റെഡ്ഡി, ഗവിറെഡ്ഡി ശ്രീനിവാസ്, ചരൺ പേരി, ശ്രിയ കോന്തം, ശ്രാവണി ലക്ഷ്മി, ശാലിനി കൊണ്ടേപുടി, വംശിധർ ഗൗഡ് എന്നിവരടങ്ങുന്ന ഒരു പുതിയ താരനിരയാണുള്ളത്. മേയ് ഒൻപതിനാണ് ശുഭം റിലീസ് ചെയ്യുന്നത്. സിനിമയുടെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

സാമന്ത അടുത്തിടെ 'സിറ്റാഡൽ: ഹണി ബണ്ണി'യിൽ പ്രത്യക്ഷപ്പെട്ടിരുന്നു, കൂടാതെ 'തുമ്പാഡ്' സംവിധായകൻ റാഹി അനിൽ ബർവെയുടെ ഫാന്റസി ഡ്രാമയായ 'രക്ത് ബ്രഹ്മാണ്ഡ്' ആണ് സാമന്തയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. രാജ് & ഡികെയാണ് സംവിധാനം. സിനിമയുടെ റിലീസിന് മുന്നോടിയായി, അവർ സംവിധായകൻ രാജ്നോടൊപ്പം തിരുപ്പതി ബാലാജി ക്ഷേത്രം സന്ദർശിച്ചിരുന്നു.

Content Highlights: Samantha Calls her aboriginal acting enactment embarrassing

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article