എന്നെ അഭിമാനം കൊള്ളിക്കാനല്ല മകൾ വളരേണ്ടത്, അവൾക്ക് സ്വയം അഭിമാനം തോന്നണം; സുപ്രിയ മേനോൻ പറയുന്നു

3 months ago 6

Authored by: അശ്വിനി പി|Samayam Malayalam1 Oct 2025, 11:03 am

സുപ്രിയയും പൃഥ്വിരാജും മകളെ കുറിച്ച് എന്ത് വിശേഷം പങ്കുവച്ചാലും ആരാധക‍ർ അത് സന്തോഷത്തോടെയും സ്വീകരിക്കും. ഇപ്പോഴിതാ സുപ്രിയ പങ്കുവച്ച ഇൻസ്റ്റ സ്റ്റോറി ആരാധകർ ഏറ്റെടുത്തിരിക്കുന്നു

ally proudഅല്ലിയെ കുറിച്ച് സുപ്രിയ
പൃഥ്വിരാജും സുപ്രിയയും മകൾ അല്ലി എന്ന അലംകൃതയെ വളർത്തുന്നത് പോലെ എന്നൊരു ചൊല്ല് ഇപ്പോൾ മലയാള സിനിമയിലുണ്ട്. ലൈംലൈറ്റിലേക്ക് മകളെ കൊണ്ടു വരാതെ, സോഷ്യൽ മീഡിയയിൽ പോലും അപൂർവ്വമായി ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് വേറിട്ട ഒരു രീതിയാണ് പൃഥ്വിരാജും സുപ്രിയയും ഫോളോ ചെയ്യുന്നത്. അതേ സമയം അല്ലിയെ കുറിച്ച് അഭിമുഖങ്ങളിലും സോഷ്യൽ മീഡിയയിലും എല്ലാം ഇരുവരും വാചാലരാവാറുമുണ്ട്.

അല്ലി എഴുതുന്ന കത്തുകൾ, കവിതകൾ, അല്ലിയുടെ വേറിട്ട ചിന്താഗതികൾ എല്ലാം സുപ്രിയയുടെ ഇൻസ്റ്റഗ്രാമിൽ സ്ഥിരം വരുന്നതാണ്. മകൾ തന്നെ പോലും അമ്പരപ്പിയ്ക്കുന്ന രീതിയിൽ സംസാരിക്കുന്നതിനെ കുറിച്ചും, അവളുടെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങളെ കുറിച്ചും പൃഥ്വിരാജ് സുകുമാരനും സംസാരിക്കാറുണ്ട്.

Also Read: നവാസ് മരിക്കുന്നതിന്റെ തലേ ദിവസം പങ്കെടുത്ത ചടങ്ങ്, അവസാനമായി രഹന കണ്ടതും ഇവിടെ വച്ചാണ്; മകന്റെ ഇമോഷണൽ കുറിപ്പ്

ഒരോ പിറന്നാളിനും അല്ലിയുടെ ഒരു ഫോട്ടോ പങ്കുവയ്ക്കും എന്നല്ലാതെ, അല്ലിയെ കാണാൻ ആരാധകർക്ക് മറ്റ് വഴികളില്ല. അതുകൊണ്ട് തന്നെ പ്രിയ താരത്തിന്റെ മകളെ സംബന്ധിച്ച് വരുന്ന എല്ലാ വിശേഷങ്ങളും ആരാധകർ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്. ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ മക്കൾ പഠിക്കുന്ന നിത അംബാനിയുടെ ധിരുബായി അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് പതിനൊന്നുവയസ്സുകാരിയായ അലംകൃത പഠിക്കുന്നത്.

ഇപ്പോഴിതാ മകൾ എങ്ങനെ അഭിമാനത്തോടെ വളരണം എന്നാണ് തന്റെ ആഗ്രഹം എന്ന് സുപ്രിയ സംസാരിക്കുന്നു. സ്വയം അഭിമാനത്തോടെ വളരാൻ മകൾക്ക് കഴിയണം എന്ന ഒരു ക്വാട്ട് താരപത്നി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയായിരുന്നു.

Also Read: അഭിനയിച്ചുകഴിഞ്ഞപ്പോഴും അതിന്റെ പ്രാധാന്യം മനസ്സിലായില്ല! ഇത് എനിക്ക് കിട്ടിയ മഹാഭാഗ്യം; സൗമ്യ പറയുന്നു

എന്നെ അഭിമാനം കൊള്ളിക്കുന്ന രീതിയിൽ അല്ല എന്റെ മകൾ വളരേണ്ടത്. മറിച്ച്, ഞാൻ ഒരിക്കലും പോയിട്ടില്ലാത്ത ഒരു മുറിയിൽ, ഒരിക്കലും ശ്രമിക്കാൻ ധൈര്യപ്പെടാത്ത കാര്യങ്ങൾ, ഒരിക്കലും പതറാത്ത ശബ്ദത്തോടെ ചെയ്ത് അവൾ സ്വയം അഭിമാനിക്കുക എന്നതാണ് എന്റെ സ്വപ്നം- എന്നാണ് സുപ്രിയയുടെ വാക്കുകൾ.

US Protest: ഞങ്ങൾ അപകടകാരികളല്ല! പ്രതിഷേധക്കാർക്കെതിരെ ട്രംപിന്റെ നുണപ്രചാരണം!


വളരെ ഇന്റലിജന്റ് ആയി ചിന്തിയ്ക്കുന്ന പെൺകുട്ടിയാണ് അല്ലി എന്ന് അമ്മൂമ്മ മല്ലിക സുകുമാരൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എൽ ടു എമ്പുരാൻ എന്ന ചിത്രത്തിൽ ചെറിയൊരു വോയിസ് അലംകൃത നൽകിയിട്ടുണ്ട്. ഒരു കൊച്ചു പെൺകുട്ടി ഇമോഷണലോടെ എമ്പുരാനേ എന്ന് വിളിക്കുന്ന പോർഷനായിരുന്നു അത്. വളരെ പെട്ടന്ന് ആ ഇമോഷൻ മനസ്സിലാക്കി, വെറും അഞ്ച് മിനിട്ടുകൊണ്ട് അല്ലി ചെയ്തു എന്ന് അഭിമാനത്തോടെയാണ് സംഗീത സംവിധായകൻ ദീപക് ദേവ് പറഞ്ഞിരുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article