Authored by: അശ്വിനി പി|Samayam Malayalam•10 Dec 2025, 12:24 p.m. IST
പ്രണയ ബന്ധങ്ങളുടെ പേരില്‍ എല്ലാം നിരന്തരം വിവാദങ്ങളില്‍ പെടുന്ന നടനാണ് ചിമ്പു. നയന്‍താരയ്‌ക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ വൈറലായത് വലിയ ചര്‍ച്ചയായിരുന്നു.
സിലമ്പരസൻജയ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിമ്പു. നയന്‍താരയുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ ലീക്കായത് ഏറെ വേദനിപ്പിച്ചു എന്ന് പറഞ്ഞ നടന്‍, ഹന്‍സികയ്‌ക്കൊപ്പമുണ്ടായിരുന്ന, വിവാഹം വരെ എത്തിയ ബന്ധം വേര്‍പിരിഞ്ഞതിന്റെ കാരണം തീര്‍ത്തും സ്വകാര്യമാണെന്നും പറഞ്ഞു.
Also Read: എല്ലാം ഞാന്‍ കേള്‍ക്കുന്നുണ്ട് അറിയുന്നുണ്ട്; വിമര്‍ശനങ്ങളും വിവാദങ്ങളും ബാധിക്കുന്നില്ലേ എന്ന ചോദ്യത്തിന് മഞ്ജുവിന്റെ മറുപടികുട്ടികള്ക്ക് സെക്‌സ് എജുക്കേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ്, അനുവാദമില്ലാതെ ഒരു സ്ത്രീയേയും താന്‍ തൊട്ടിട്ടില്ല എന്ന് എസ്ടിആര്‍ എന്ന് ആരാധകര്‍ ചെല്ലത്തോടെ വിളിക്കുന്ന ചിമ്പു പറഞ്ഞത്.
സെക്‌സ് എജുക്കേഷന്‍ വളരെ പ്രധാനമാണ്. ഞാന്‍ ചോദിക്കുന്നത്, അമ്മ എന്നെ ഒരാള്‍ മോശമായി തൊട്ടു എന്ന് പറയുന്ന ഇടത്തേക്ക് എന്തിനാണ് നമ്മള്‍ ഒരു കുഞ്ഞിനെ കൊണ്ടെത്തിക്കുന്നത്. ഒരു പെണ്‍കുട്ടിയാണല്ലോ പീഡനത്തിന് ഇരയാകുന്നത്, അതിന് കാരണം തീര്‍ച്ചയായും ഒരാണ്‍ ആയിരിക്കുമല്ലോ, അവനെ പ്രസവിച്ചത് എന്തായാലും ഒരു സ്ത്രീയല്ലേ, അപ്പോള്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് അമ്മയാണ്. എന്റെ മകന്‍ ആ തെറ്റ് ചെയ്യില്ല എന്ന് ഓരോ അമ്മയും ഉതത്രവാദിത്വം ഏറ്റെടുത്ത് കഴിഞ്ഞാല്‍ ഒരിക്കലും ഇവിടെ സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടക്കില്ല.
Sindhu Delson Nilaa Kaayum Song: കളങ്കാവലിലെ വീട്ടമ്മയായ ഗായിക സിന്ധു ഡെൽസൺ മനസുതുറക്കുന്നു
ചിമ്പു പ്ലേ ബോയ് ആണ് എന്ന് എല്ലാവരും പറയും, അതെ ചിമ്പു പ്ലേ ബോയ് ആണ്, ഒരുപാട് പ്രണയ ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്നുവരെ ഒരു പെണ്ണിനെയും അവളുടെ ഇഷ്ടമില്ലാതെ ഞാന്‍ തൊട്ടിട്ടില്ല. അത് ഞാന്‍ അടിച്ച്, സത്യം ചെയ്തു പറയും. ലോകത്തില്‍ ആരും നല്ലവരായിട്ടും, കെട്ടവരായിട്ടും ജനിക്കുന്നില്ല. ഓരോരുത്തരും ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് മുന്നോട്ടു വന്നു കഴിഞ്ഞാല്‍ ഇവിടെ തെറ്റുകള്‍ സംഭവിക്കുന്നത് കുറയും- ചിമ്പു പറഞ്ഞു






English (US) ·