02 April 2025, 03:52 PM IST

ബാലയും കോകിലയും |ഫോട്ടോ: Instagram
തന്നെ പ്രൊപ്പോസ് ചെയ്യാൻ അമേരിക്കയിൽനിന്നൊരു പെൺകുട്ടി വന്നിരുന്നെന്ന് നടൻ ബാല. എട്ടുവർഷം മുമ്പുനടന്ന സംഭവത്തേക്കുറിച്ച് ഇന്ത്യഗ്ലിറ്റ്സ് യൂട്യൂബ് ചാനലിനോടാണ് അദ്ദേഹം തുറന്നുപറഞ്ഞത്. എന്നാൽ വീട്ടിൽ കോകിലയെ കണ്ടതോടെ അവരുടെ മുഖം മാറിയെന്നും ബാല പറഞ്ഞു. കോകിലയ്ക്ക് തന്നിൽ ഏറ്റവും ഇഷ്ടമുള്ള ഗുണം നാലുപേർക്ക് നല്ലത് ചെയ്യുന്നു എന്നതാണെന്നും ബാല കൂട്ടിച്ചേർത്തു.
"അമേരിക്കയിൽ നിന്നും എന്നെ പ്രപ്പോസ് ചെയ്യാൻ അതീവ സുന്ദരിയായ ഒരു പെൺകുട്ടിയെത്തിയിരുന്നു. എട്ടുവർഷം മുമ്പാണ്. അവളെ കണ്ടാൽ നടി തൃഷയെപ്പോലെ തോന്നും. എതിരെ ഇരുന്ന അവർ പിന്നെ എന്റെ അടുത്ത് വന്നിരുന്നു. അല്പനേരം കഴിഞ്ഞ് ബാല ചേട്ടാ എന്ന് വിളിച്ച് പ്രൊപ്പോസ് ചെയ്യാനായി ആരംഭിച്ചു. അപ്പോഴേക്കും ഞാൻ ചിരിച്ചുപോയി. ഈ സമയത്താണ് റൂമിൽ നിന്നും കോകില പെട്ടെന്ന് കയറി വന്നത്. ഞാൻ കോകിലയെ അമേരിക്കയിൽ നിന്നു വന്ന പെൺകുട്ടിക്ക് പരിചയപ്പെടുത്തി.
ഇന്നലെ വന്നതാണോയെന്ന് കോകിലയെക്കുറിച്ച് ആ പെൺകുട്ടി ചോദിച്ചു. എന്റെ മാമന്റെ മകളാണ് കോകിലയെന്നും, കഴിഞ്ഞ ഏതാനും മാസങ്ങളായി ഞങ്ങളൊരുമിച്ചാണ് താമസമെന്നും ഞാൻ പറഞ്ഞു. അതോടെ ആ പെൺകുട്ടിയുടെ മുഖമാകെ മാറി. അതിന് ശേഷം എന്നെ ഒറ്റയ്ക്ക് വിളിച്ച് മാറ്റിനിർത്തി സംസാരിച്ചു അവൾ.. എന്തെങ്കിലും ചാൻസുണ്ടോയെന്നാണ് ആ പെൺകുട്ടി ചോദിച്ചത്". – ബാല പറയുന്നു
തെറ്റ് ചെയ്യണമെന്ന് ഒരു പുരുഷൻ വിചാരിച്ചാൽ അയാൾ ചെയ്തിരിക്കും. കോകില മൂന്ന് വയസ് മുതൽ തനിക്കൊപ്പം വളർന്നതാണ്. കോകിലയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗുണം നാല് പേർക്ക് താൻ നല്ലത് ചെയ്യുന്നുവെന്നതാണെന്നും ബാല കൂട്ടിച്ചേർത്തു.
Content Highlights: Actor Bala reveals an American miss projected to him
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·