എന്നെ വിഷമത്തിലേക്കുപോകാൻപോലും അനുവദിക്കില്ലായിരുന്നു! നവാസിന്റെ ഓർമ്മയിൽ ആദ്യമായി രഹ്ന

1 month ago 2
പ്രണയത്തിൽ ആയിരുന്നു മരണം വരെയും നവാസും രഹ്നയും. ആയിരുന്നു എന്നല്ല ഇപ്പോഴും അങ്ങനെ തന്നെയാണ്. കലാഭവൻ നവാസിന്റെ മരണം തീർത്തും അപ്രതീക്ഷിതം ആയിരുന്നു. ഒരിക്കൽ പോലും ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാതെയിരുന്ന ചെറുപ്പക്കാരൻ പെട്ടെന്ന് ഈ ലോകത്തോട് വിടപറയുമ്പോൾ അത് പ്രിയപ്പെട്ടവർക്ക് ഏറെ വേദന നൽകും. പ്രത്യേകിച്ചും ഭാര്യരഹ്നക്ക്.

വിവാഹശേഷം രഹ്‌നയുടെ ലോകം നവാസ് ആയിരുന്നു. മക്കൾ വന്നശേഷവും മരണം വരെയും പ്രേമത്തിൽ ആയിരുന്നു ഇരുവരും. ഇരുവരുടെയും സ്നേഹനിമിഷങ്ങളെ കുറിച്ച് എപ്പോഴും കുഞ്ഞുങ്ങൾ തന്നെ പോസ്റ്റുകൾ പങ്കിടാറുണ്ട്. ഇത്തവണ ആദ്യമായിട്ടാണ് രഹ്ന എത്തിയത്.

എന്നെ വിഷമത്തിലേക്കുപോകാൻപോലും അനുവദിക്കില്ലായിരുന്നു! എന്ന വാചകത്തിൽ ഉണ്ട് ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം. അത്രത്തോളം പ്രണയിച്ചവർ ഈ ഭൂമിയിൽ നിന്നും വേർപെടുമ്പോൾ ആ വേദന മരണത്തേക്കാൾ ഭീകരം ആണ്. ഇവരുടെ സ്നേഹം അത്രയും അഗാധമായിരുന്നു എന്ന് പുത്തൻ വീഡിയോയിൽ നിന്നും മനസിലാക്കാൻ സാധിക്കും.

രഹ്‌നയുടെ ലോകം നവാസ് ഇക്ക ആയിരുന്നു എന്ന് ഈ അടുത്തിടെ ഇവരുടെ സുഹൃത്തുക്കൾ ആയ ഷാജുവും ചാന്ദ്നിയും പറഞ്ഞിരുന്നു.

ALSO READ: പ്രായം 24, കോടീശ്വരനായ അച്ഛന്റെ ഏകമകൾ! പഠിത്തത്തിനുപിന്നാലെ സിനിമ; കല്യാണത്തെ കുറിച്ച് ചിന്തിക്കാതെ താര പുത്രി

രഹ്ന അത്രത്തോളം നവാസിക്കയെ ആശ്രയിച്ചാണ് ജീവിച്ചത്. പക്ഷേ നവാസ് അടുത്തിടെ രഹ്നയെ ഡ്രൈവിംഗ് പഠിപ്പിച്ചു. ഇങ്ങനെ ചെയ്യണം എന്നെല്ലാം പറഞ്ഞുകൊടുത്തു. കുടുംബ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ചിന്തിച്ചാൽ നവാസ് തന്റെ ജീവിതത്തിൽ ഇങ്ങനെ ഒക്കെ നടക്കാൻ പോകുന്നുണ്ട് എന്ന് നേരത്തെ അറിഞ്ഞപോലെ തോനുന്നു എന്ന് നമ്മൾക്കും തോന്നിപോകും രഹ്ന ഇക്കാര്യം പറഞ്ഞെന്നും ഷാജു പറഞ്ഞിരുന്നു. അടുത്തിടെ ഭർത്താവിന് ഒപ്പം അഭിനയത്തിലേക്കും രഹ്ന എത്തിയിരുന്നു. നവാസിന്റെ മരണശേഷം അതുണ്ടാക്കിയ ഷോക്കിൽ ആണ് രഹ്ന.

Read Entire Article